കുവൈറ്റ്‌ ഒഐസിസി സതീശൻ പാച്ചേനി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

New Update
2cd5a630-95a3-4858-afaf-8ae45b0db11f

കുവൈറ്റ്: മുൻ കണ്ണൂർ ഡിസിസി പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായിരുന്ന സതീശൻ പാച്ചേനിയുടെ മൂന്നാം ചരമ വാർഷികം കുവൈറ്റ്‌ ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അബ്ബാസിയയിലെ നൈസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.

Advertisment

കണ്ണൂർ ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ വിസി നാരായണൻ ഉദ്ഘാടനം ചെയ്ത അനുസ്മരണ സമ്മേളനം ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു. 

ഒരു കമ്മ്യൂണിസ്റ്റ്‌ കുടുംബത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്‍യു വിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സതീശൻ പാച്ചേനി ഓരോ കോൺഗ്രസ് പ്രവർത്തകരും മാതൃക ആക്കേണ്ട നേതാവാണെന്നും അദ്ദേഹത്തിന്റെ ഈ അകാല വിയോഗം പ്രത്യേകിച്ച് കണ്ണൂരിലെ ഓരോ കോൺഗ്രസ് പ്രവർത്തകനും ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടം ആണെന്നും ഉത്ഘാടന പ്രസംഗതിനിടെ ശ്രീ വി സി നാരായണൻ സൂചിപ്പിച്ചു. 

ഒഐസിസി വയനാട് ജില്ലാ പ്രസിഡന്റ്‌ അക്ബർ വയനാട്, ജനറൽ സെക്രട്ടറി വിൽസൺ ബത്തേരി,കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അനിൽ ചീമേനി, ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്നുള്ള നാഷണൽ കൌൺസിൽ അംഗങ്ങൾ ആയ ഷോബിൻ സണ്ണി, ഇല്യാസ് പൊതുവാചേരി, ജോസഫ് മാത്യു, ജിംസൺ ചെറുപുഴ, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്‌മാരായ സനിൽ തയ്യിൽ, ഷരൺ കോമത്ത്, വെൽഫയർ സെക്രട്ടറി സുജിത്ത് കായലോട്, രാജേഷ് ബാബു ,മുനീർ മഠത്തിൽ തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു. 

തുടർന്ന് ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി ചടങ്ങിൽ ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി സ്വാഗതവും ജോയിൻ ട്രഷറര്‍ വിനോയ് കരിമ്പിൽ നന്ദിയും പറഞ്ഞു.

Advertisment