പ്രവാസികൾ നാടിന്റെ വികസനത്തിന്റെ ശക്തികേന്ദ്രങ്ങളെന്ന് ചങ്ങനാശേരി എം.എൽ.എ ജോബ് മൈക്കിൾ; കുവൈത്ത് ചങ്ങനാശേരി അസോസിയേഷൻ വാർഷികാഘോഷം ‘ശംഖ്നാദം 2025’ ഉദ്ഘാടനം ചെയ്തു

New Update
377fa916-8b96-46bf-937e-09a2a4140cee

കുവൈത്ത്: വിദേശത്ത് കഴിയുമ്പോഴും നാടിന്റെ വികസനം മനസ്സിൽ സൂക്ഷിക്കുന്നവരാണ് പ്രവാസി മലയാളികളെന്ന് ചങ്ങനാശേരി എം.എൽ.എ. അഡ്വ. ജോബ് മൈക്കിൾ.

Advertisment

നാടിന്റെ പുരോഗതിക്കായി പ്രവാസികൾ ചെലവാക്കുന്ന തുകയ്ക്ക് മൂല്യം ലഭിക്കുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ കാഴ്ചവെക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചങ്ങനാശേരി അസോസിയേഷൻ ഓഫ് കുവൈത്തിന്റെ ഒൻപതാം വാർഷികാഘോഷമായ 'ശംഖ്നാദം 2025' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ബാസിയ ആസ്പെയർ സ്കൂളിൽ നടന്ന പൊതുസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് സുനിൽ പി. ആന്റണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷറഫ് റാവുത്തർ സ്വാഗതം ആശംസിച്ചു.

91ce7930-9ac5-411c-8c58-2e8b1656b878

കോട്ടയം പാർലമെന്റ് അംഗം ഫ്രാൻസിസ് ജോർജ് പരിപാടിയിൽ ആശംസകൾ അർപ്പിച്ചു. കുവൈത്ത് ട്രേഡ് യൂണിയൻ ഫെഡറേഷൻ മുൻ സെക്രട്ടറിയും കൺസൾട്ടന്റുമായ മുഹമ്മദ് അൽ അറാദ, കെ.ടി.യു.എഫ് മെമ്പർ ഷെരീദ അൽ ഖബന്ധി,

അഡ്വൈസറി ബോർഡ് ചെയർമാൻ അനിൽ പി. അലക്സ്, മെഡെക്സ് ക്ലിനിക് സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണോത്ത്, പ്രോഗ്രാം കോർഡിനേറ്റർ ആന്റണി പീറ്റർ എന്നിവരും ചടങ്ങിൽ സംസാരിച്ചു. ട്രഷറർ ജോജോ ജോയ് കൃതജ്ഞത രേഖപ്പെടുത്തി.

279c86a1-300a-41bb-aa0e-669efa1f96e5

സമ്മേളനത്തിൽ എം.എൽ.എയുടെ ഛായാചിത്രം നിവ്യ കെ. ജോസഫ് അദ്ദേഹത്തിന് കൈമാറി. വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ഡ്രീംസ് ക്യാച്ചേഴ്സ് അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്,

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്ത് (കോഡ്പാക്) വനിതാ വിഭാഗത്തിന്റെ നൃത്തം, വിദ്യാർത്ഥിനികളായ എയ്ഞ്ചൽ ട്രീസ അനിൽ, അനോഹ മരിയ സന്തോഷ് എന്നിവരുടെ ഡാൻസ് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. 

രഞ്ജിത്ത് പൂവേലിൽ, ജോർജ് തോമസ്, അജോ വെട്ടിത്താനം, പി.ബി. ബോബി, മനോജ് അലക്സാണ്ടർ, സാബു തോമസ്, ഷാജി മക്കൊള്ളി, ബിജോയ് പുരുഷോത്തമൻ, റോയ് തോമസ്, സുനിൽ കുമാർ, ജസ്റ്റിൻ ഇല്ലംപള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment