കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ ഇനി വധശിക്ഷയും കനത്ത പിഴയും; പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

New Update
fe2aac94-26b3-4ff7-8b21-a52f52556010

കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് കടത്ത്, വിതരണം, ഉപയോഗം എന്നിവ കർശനമായി നേരിടുന്നതിനായി പുതിയ നിയമത്തിൻ്റെ കരടിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി.

Advertisment

ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനും അവയുടെ വിതരണവും വ്യാപാരവും നിയന്ത്രിക്കുന്നതിനുമുള്ള നിയമമാണിത്.

പുതിയ നിയമപ്രകാരം, മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കടത്തുന്നവർക്കും വിതരണം ചെയ്യുന്നവർക്കും വ്യാപാരികൾക്കും കൂടുതൽ കടുത്ത ശിക്ഷകൾ ഉറപ്പാക്കും.

 ശിക്ഷകൾ: കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് വധശിക്ഷ വരെ ലഭിക്കാൻ സാധ്യതയുള്ള ശിക്ഷകളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പിഴ: വധശിക്ഷ കൂടാതെ വലിയ പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

കുവൈത്തിൽ ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിനുള്ള നിയമപരമായ നടപടികൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നിർണായക തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ മയക്കുമരുന്ന് മാഫിയകൾക്ക് ശക്തമായ താക്കീതാകകും ഈ നിയമം

Advertisment