കുവൈറ്റിൽ കുരുന്നുകളിൽ വൈജ്ഞാനിക വിരുന്നൊരുക്കി മസ്ജിദുൽ കബീർ സന്ദർശനം

New Update
1000320963

കുവൈറ്റ്‌ : കുവൈത്ത് മതകാര്യ വകുപ്പിൻറെ മേൽനോട്ടത്തിൽകുവൈറ്റ് കേരള ഇസ്ലാഹി സെൻറർ വിദ്യാഭ്യാസ ബോർഡിൻറെ കീഴില്‍ പ്രവർത്തിക്കുന്ന മദ്രസകളിൽ ഒന്നായ അബ്ബാസിയ മദ്രസ മസ്ജിദുൽ കബീർ അതോറിറ്റിയുമായി സഹകരിച്ചു മസ്ജിദുല്‍ കബീർ സന്ദർശനം നടത്തി.

Advertisment

മസ്ജിദുൽ കബീർ ഗൈഡ് റീം അൽ ഗുനൈം വിദ്യാർതികളെ പള്ളിയിൽ ഇരുത്തി മതപരമായ അറിവുകൾ പകർന്നു നൽകി മസ്ജിദി ന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തി. 

വിദ്യാർത്ഥികളുടെ ഖുർആൻ പാരായണം,ബാങ്ക് വിളി കൂടാതെ കുട്ടികൾക്ക് മിമ്പറിൽ കയറാനും, ഇമാമത്ത് പരിശീലിക്കാനും അപൂർവ്വ അവസരം ലഭിച്ചു.

കേന്ദ്ര എജുക്കേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് , മദ്രസ പ്രധാന അദ്ധ്യാപകൻ സമീർ മദനി കൊച്ചി മദ്രസ അദ്ധ്യാപകരായ യാസിർ അൻസാരി, നൗഫൽ സ്വലാഹി കെകെഐസി ഭാരവാഹികൾ മദ്രസ പൂര്‍വ്വ വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു.

നാലു ബസുകളിലായി പുറപ്പെട്ട വിദ്യാർതികളെ മദ്രസ അദ്ദ്യപികമാരായ സനിയ്യ ടീച്ചർ ,സീനത് ടീച്ചർ, സജീന ടീച്ചർ, സൈനബ ടീച്ചർ .അഫീന ടീച്ചർ , റംല ടീച്ചർ, സഫിയ ടീച്ചർ, റഹീന ടീച്ചർ എന്നിവർ നിയന്ത്രിച്ചു.

Advertisment