തിരുവനന്തപുരം നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്) ഓണപുലരി 2K25 സംഘടിപ്പിച്ചു

New Update
96d0c804-49a2-4b17-8754-153b6ac44957

കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻറ്സ് ഓഫ് കുവൈറ്റ് ട്രാക് ഓണപ്പുലരി 2K25 ഫർവാനിയ ഷെഫ് നൗഷാദ് ബാങ്ക്വറ്റ് ഹാളിൽ നടന്നു. പ്രസിഡന്റ് ശ്രീരാഗം സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഡോ: സുസോവന സുജിത്ത് നായർ ഉത്‌ഘാടനം ചെയ്തു. 

Advertisment

കുട ജന: കൺവീനർ മാർട്ടിൻ മാത്യു ഓണസന്ദേശം കൈമാറി. ട്രാക് നേതാക്കളായ എം. എ. നിസ്സാം, അഡ്വൈസറി ബോർഡ് അംഗം ഡോ: ശങ്കരനാരായണൻ എന്നിവർ ഓണാശംസകൾ നേർന്നു. മഹാബലി എഴുന്നള്ളത്ത്, തിരുവാതിരകളി, വള്ളംകളി, മോഹിനിയാട്ടം, നൃത്ത നൃത്ത്യങ്ങൾ, ഗാനമേള വിവിധയിനം കലാപരിപാടികൾ എന്നിവ അരങ്ങേറി. ഓണസദ്യയും ഒരുക്കി. 

606a868e-9658-4362-bc50-47759324ea0a

കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികൾക്ക് അൽ അൻസാരി എക്സ്ചേഞ്ച് സ്പോൺസർ ചെയ്ത  ക്യാഷ് പ്രൈസ്, ഓണപുലരിയിൽ സന്നിഹിതരായവർക്ക് അൽ  മഗിരബി പെർഫ്യൂംസ് നൽകിയ ഉപഹാരങ്ങൾ എന്നിവ വിതരണം ചെയ്യ്തു.  

3c8d7e08-f5b0-450e-8f47-fdd1012e253a

പൊതുപ്രവർത്തകൻ ഹരി ബാലരാമപുരം, കുട കൺവീനേഴ്‌സ് ജിനേഷ് വയനാട്, സക്കീർ പുതുനഗരം, തങ്കച്ചൻ, സന്തോഷ് പുനത്തിൽ, മാധ്യമ രംഗത്തെ സാമൂഹിക പ്രവർത്തകരായ അനിൽ പി അലക്സ്, ഹബീബുള്ള മുറ്റിച്ചൂൽ, സത്താർ കുന്നിൽ, സിദ്ദിഖ് വലിയകത്ത് എന്നിവർ പങ്കെടുത്തു. ജന: സെക്രട്ടറി ആർ രാധാകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് മോഹൻ കുമാർ നന്ദിയും പറഞ്ഞു.  

30cd0179-5445-4812-ac0f-28802dc42e6c

ജോ: സെക്രട്ടറി വിജിത്ത് കുമാർ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ റോബർട്ട്, രഞ്ജിത്ത് ജോണി, അരുൺ കുമാർ, വനിതാവേദി വൈസ് പ്രസിഡന്റ് ശ്രീലത സുരേഷ്, അംഗങ്ങളായ അഭിലജ അജി, സോഫിയ സിബി, ബഷീറ, അബ്ബാസിയ ഏരിയ സെക്രട്ടറി മണികണ്ഠൻ, ഏരിയ എക്സിക്യൂട്ടീവ് അജി കുട്ടപ്പൻ, സിബി എസ് ശശി, വിനു എസ് ആർ, ഷഫീക് ഷംസുദീൻ, എന്നിവർ പരിപാടികൾ ഏകോപനം നടത്തി.

Advertisment