/sathyam/media/media_files/2025/11/03/d3a0b915-0eac-46b2-900d-7057831cc18b-2025-11-03-17-26-45.jpg)
കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ പ്രധാനപ്പെട്ട സാംസ്കാരിക സംഭവങ്ങളിലൊന്നായ 48-ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ.
നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് & ലെറ്റേഴ്സ് (NCCAL) സംഘടിപ്പിക്കുന്ന ഈ വർഷത്തെ മേള നവംബർ 19 മുതൽ 29 വരെ മിശ്രിഫിലെ കുവൈത്ത് ഇൻ്റർനാഷണൽ ഫെയർ ഗ്രൗണ്ടിൽ വെച്ച് നടക്കും. പ്രധാനമന്ത്രിയുടെ രക്ഷാകർതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
സുൽത്താനേറ്റ് ഒമാനെയാണ് ഈ വർഷത്തെ പുസ്തകമേളയുടെ വിശിഷ്ടാതിഥിയായി (Guest of Honor) തിരഞ്ഞെടുത്തിരിക്കുന്നത് ഒമാൻ സുൽത്താനേറ്റിനെയാണ്. ഒമാന്റെ സമ്പന്നമായ ചരിത്രവും, സാംസ്കാരിക പൈതൃകവും, സാഹിത്യ നേട്ടങ്ങളും പ്രത്യേക പവലിയനിലൂടെ മേളയിൽ പ്രദർശിപ്പിക്കും. ഇത് കുവൈത്തും ഒമാനും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.
2025-ൽ കുവൈത്തിനെ അറബ് സാംസ്കാരിക-മാധ്യമ തലസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ വിപുലമായ ആഘോഷങ്ങൾക്കും ഈ പുസ്തകമേള വേദിയാകും. കുവൈത്തിൻ്റെ വിജ്ഞാന, വിവര കൈമാറ്റങ്ങളുടെ കേന്ദ്രമായി മേളയെ മാറ്റാനും, രാജ്യത്തിൻ്റെ സാംസ്കാരിക നിലവാരം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും അധികൃതർ ലക്ഷ്യമിടുന്നു.
ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യൂത്ത് അഫയേഴ്‌സ് സഹമന്ത്രിയുമായ അബ്ദുൾറഹ്മാൻ അൽ-മുതൈരിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സംഘാടക സമിതി, യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികൾ ചർച്ച ചെയ്തു.
അതിലൊന്നാണ് കുട്ടികൾക്കും യുവ എഴുത്തുകാർക്കുമായി ഒരു പ്രത്യേക 'ദി യംഗ് ഓതർ' പവലിയൻ സ്ഥാപിക്കുന്നത്. ഇത് യുവ തലമുറയുടെ സാഹിത്യപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു പ്രധാന വേദിയാകും.
അറബ്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രസാധകരും സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കും.
പുസ്തക വിൽപനയ്ക്ക് പുറമെ, എഴുത്തുകാരും പ്രസാധകരും വായനക്കാരും തമ്മിൽ സംവദിക്കാൻ അവസരം നൽകുന്ന നിരവധി സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, പാനൽ ചർച്ചകൾ, പുസ്തക പ്രകാശന ചടങ്ങുകൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും.
ങ്കെടുക്കുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളും സാംസ്കാരിക സംഘടനകളും ചേർന്ന് മേളയുടെ വിജയം ഉറപ്പാക്കാൻ സഹകരിക്കുന്നുണ്ട്. ഈ വർഷത്തെ മേള, വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും കൈമാറ്റത്തിന് പുതിയ ഊർജ്ജം നൽകുമെന്നും, വായനയെ ഒരു ജീവിതശൈലിയായി പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്നും സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us