1990-ലെ അധിനിവേശം: മോഷ്ടിച്ച 400 പെട്ടി പുസ്തകങ്ങളും മൈക്രോഫിലിമുകളും ഇറാഖ് കുവൈറ്റിന് തിരികെ കൈമാറി

New Update
88de63f9-c6cc-4ad9-aa66-4a8a625b2fdc

കുവൈറ്റ് സിറ്റി: 1990-ലെ അധിനിവേശത്തിനിടെ ഇറാഖ് മോഷ്ടിച്ച 400 പെട്ടി പുസ്തകങ്ങളും മൈക്രോഫിലിമുകളും തിങ്കളാഴ്ച കുവൈറ്റിന് കൈമാറി.

Advertisment

കുവൈറ്റിന്റെ വിവര മന്ത്രാലയത്തിന്റെ (Ministry of Information) ആർക്കൈവിൽ ഉണ്ടായിരുന്ന ഈ സാധനങ്ങളാണ് തിരികെ ലഭിച്ചത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ അനുസരിച്ചാണ് കൈമാറ്റം നടന്നത്. കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിൽ വെച്ച് ചടങ്ങ് നടന്നു.

കുവൈറ്റിന്റെ  വിദേശകാര്യ സഹ മന്ത്രി അബ്ദുൽ അസീസ് അൽ-ജറല്ല ഐക്യരാഷ്ട്രസഭയുടെ ഇറാഖിനായുള്ള സഹായ മിഷനെയും (UNAMI), ഇറാഖ് സർക്കാരിനെയും അഭിനന്ദിച്ചു. ഇറാഖിൽ അവശേഷിക്കുന്ന മോഷ്ടിക്കപ്പെട്ട എല്ലാ സാധനങ്ങളും തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു

Advertisment