കുവൈത്തിൽ മഴയ്ക്കായുള്ള പ്രത്യേക നമസ്കാരം (സലാത്ത് അൽ-ഇസ്തിസ്ഖാ) 125 പള്ളികളിൽ ശനിയാഴ്ച

New Update
1000330999

കുവൈറ്റ് സിറ്റി: രാജ്യത്ത് മഴ ലഭിക്കുന്നതിനായി നടത്തുന്ന പ്രത്യേക പ്രാർത്ഥനയായ സലാത്ത് അൽ-ഇസ്തിസ്ഖാ ഈ വരുന്ന ശനിയാഴ്ച നടക്കും. നവംബർ 8-ന് രാവിലെ 10:30-ന് കുവൈറ്റിലെ 125 പള്ളികളിലായി നിസ്കാരം നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

Advertisment

മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി സുലൈമാൻ അൽ-സുവൈലം ഇക്കാര്യം സ്ഥിരീകരിക്കുകയും പ്രാർത്ഥനയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും അറിയിച്ചു.

വരൾച്ചയുടെ സാഹചര്യത്തിൽ ദൈവത്തോട് മഴയ്ക്കായി പ്രാർത്ഥിക്കുന്ന ഇസ്ലാമിക ആചാരമാണ് സലാത്ത് അൽ-ഇസ്തിസ്ഖാ. രാജ്യത്തുടനീളമുള്ള വിശ്വാസികൾക്ക് നിശ്ചയിച്ച 125 പള്ളികളിൽ ഈ പ്രത്യേക നിസ്കാരത്തിൽ പങ്കെടുക്കാവുന്നതാണ്.

Advertisment