പ്രമുഖ ഗസൽ ഗായകൻ ഗുലാം അലിക്ക് കുവൈത്തിൽ ഊഷ്‌മള സ്വീകരണം

New Update
0454e8b8-fdb0-4d31-b3ab-138e2fcda967

കുവൈറ്റ്: 'മൂന്ന് തലമുറകളുടെ' സംഗീത വിരുന്ന് ഒരുക്കാൻ കുവൈത്തിൽ എത്തിച്ചേർന്ന ഗസൽ ഇതിഹാസം ഗുലാം അലിക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണം നൽകി സംഘാടകർ ഗസൽ ആസ്വാദകർക്ക് ആവേശമായി.

Advertisment

പ്രശസ്ത ഗസൽ മന്ത്രികനും അദ്ദേഹത്തിൻ്റെ മകനും പേരക്കുട്ടിയും അടങ്ങുന്ന '3 ജനറേഷൻസ്' (മൂന്ന് തലമുറകൾ) അണിനിരക്കുന്ന അവിസ്മരണീയമായ സംഗീത സന്ധ്യയ്ക്ക് വേദിയൊരുങ്ങുന്നതു നവംബർ 7 ന്ന് 6.30 മണിക്ക് മഹബൂല ഇന്നോവ ഔഡിറ്റോറിയത്തിലെ
ഈ പ്രത്യേക പരിപാടിയിൽ, ഉസ്താദ് ഗുലാം അലി അദ്ദേഹത്തിന്റെ മകൻ ആമിർ ഗുലാം അലി, 

പേരക്കുട്ടി നസീർ ഗുലാം അലി കൂടാതെ രഞ്ജീത്ത് രാജ്വാദ എന്നിവരുമായി ചേർന്ന് ഗസലുകളുടെ ഒരു കാലാതീതമായ വിരുന്ന് തന്നെയായിരിക്കും കാഴ്ചവെക്കുക. കൂടുതൽ വിവരങ്ങൾക്കായി: താൽപ്പര്യമുള്ളവർ 99709495 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisment