/sathyam/media/media_files/2025/10/16/pinarai-vijayan-bahrain-2025-10-16-18-19-38.jpg)
കുവൈത്ത് സിറ്റി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (വ്യാഴം) കുവൈത്തിൽ എത്തും. 28 വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്.
നാളെ പുലർച്ചെ തിരുവനന്തപുരത്ത് നിന്നും കുവൈത്ത് എയർവെയ്സ് വിമാനത്തിൽ പുറപ്പെടുന്ന മുഖ്യമന്ത്രി, കുവൈത്ത് സമയം രാവിലെ 6:30-ന് കുവൈത്തിൽ എത്തിച്ചേരും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവർ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
നാളെ കുവൈത്തിൽ ചില ഔദ്യോഗിക ചടങ്ങുകളിലും മുഖ്യ മന്ത്രി പങ്കെടുക്കും. മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും
സന്ദർശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മുഖ്യമന്ത്രി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിഎത്തിലാണ് പരിപാടി പ്രമുഖ വ്യവസായി എം. എ യൂസുഫ് അലി ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും. കുവൈത്തിലെ ഏതാണ്ട് അറുപതോളം വരുന്ന വ്യത്യസ്ത സംഘടനകൾ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
മലയാളി സമൂഹത്തിനായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹന സൗകര്യം ഏർപ്പാടാക്കിയതായി സംഘാടക സമിതി അറിയിച്ചു. സംഘാടക സമിതിക്ക് വേണ്ടി ടി.വി. ഹിക്മത്, മലയാളം ഭാഷാമിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ. സജി എന്നിവരാണ് ഈ വിവരം അറിയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us