ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാര്‍ഥക്' കുവൈറ്റിൽ സൗഹൃദ സന്ദർശനത്തിനെത്തുന്നു

New Update
710a3978-c550-475b-a4fd-e67ee3867f9b

കുവൈറ്റ്: ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ് (ICGS) സാർഥക് 2025 ഡിസംബർ 9 മുതൽ 12 വരെ കുവൈറ്റിൽ സൗഹൃദ സന്ദർശനം നടത്തും.

Advertisment

കപ്പൽ സന്ദർശിക്കാൻ കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് അവസരം ഒരുക്കിയിട്ടുണ്ട്. കപ്പൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനായി രജിസ്റ്റർ ചെയ്യാം.
  
 പ്രവേശനത്തിന്ന് സിവിൽ ഐ.ഡി. നിർബന്ധമാണ്. ക്യൂ.ആർ. കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യുക. 2025 ഡിസംബർ 4 ഉച്ചയ്ക്ക് 12 മണിക്ക് രജിസ്ട്രേഷൻ അവസാനിക്കും.

സ്ലോട്ടുകൾ പരിമിതമായതിനാൽ 'ആദ്യം വരുന്നവർക്ക് ആദ്യം' എന്ന രീതിയിലായിരിക്കും പ്രവേശനം. സുരക്ഷാ കാരണങ്ങളാൽ, രജിസ്റ്റർ ചെയ്ത സ്ലോട്ടുകളിൽ മാറ്റങ്ങൾ അനുവദിക്കുന്നതല്ല.

പാർക്കിംഗിനും മീറ്റിംഗ് പോയിന്റിനുമായി താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിക്കുക:
https://maps.app.goo.gl/rE2X6xnSnLh1jfVs7

കപ്പൽ സന്ദർശിക്കാൻ രജിസ്റ്റർ ചെയ്യേണ്ട ക്യൂ.ആർ കോഡ് ചുവടെ:

10dcfd66-bd78-4676-a2b3-2d9ca34dcbfb

Advertisment