ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ 2025 പ്രഖ്യാപിച്ചു; സജീവ് നാരായണൻ (കുവൈറ്റ്‌ ) ഉൾപ്പെടെ ആറ് പേർക്ക് പുരസ്കാരം

New Update
1000369586

കുവൈറ്റ്‌: പ്രവാസ ലോകത്തെ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കും സംഘടനകൾക്കുമായി ഗർഷോം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 20-ാമത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ 2025 പ്രഖ്യാപിച്ചു. ആറ് വ്യക്തികൾക്കും ഒരു സംഘടനയ്ക്കുമാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

Advertisment

ഗർഷോം പ്രവാസി രത്‌ന അവാർഡിന് കുവൈറ്റിലെ സജീവ് നാരായണൻ അർഹനായി. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം. കുവൈറ്റിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ മൂന്നര പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന സജീവ് നാരായണൻ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.

പ്രമുഖ ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈറ്റിന്റെ മൂന്ന് തവണ പ്രസിഡന്റായും നിലവിൽ അഡ്വൈസറി ബോർഡ് അംഗമായും അദ്ദേഹം പ്രവർത്തിക്കുന്നു. ഇടുക്കി ജില്ലയിലെ കല്ലാർ സ്വദേശിയായ സജീവ്, സൺറൈസ് ഗ്രൂപ്പ് റെസ്റ്റോറന്റ് കാറ്ററിംഗ് എന്ന വ്യവസായ സ്ഥാപനത്തിന്റെ ഉടമ കൂടിയാണ്. ഭാര്യ: ബിന്ദു സജീവ്, മക്കൾ: സിദ്ധാർത്ഥ്, സ്വാതി.

മറ്റ് പുരസ്കാര ജേതാക്കൾ:

 * അലക്സ് എബ്രഹാം (ഫിലിപ്പീൻസ്)

 * സുചേത സതീഷ് (യു.എ.ഇ.)

 * മുംഷാദ് മാടമ്പത്ത് (സിംഗപ്പൂർ)

 * സാവിയോ ജെയിംസ് (അയർലൻഡ്)

 * ഡി. സുധീരൻ (സിംഗപ്പൂർ) എന്നിവർക്കാണ് വിക്തിഗത പുരസക്കാരം 

മികച്ച മലയാളി സംഘടനയായി റഷ്യയിലെ ഓൾ മോസ്കോ മലയാളി അസോസിയേഷൻ (AMMA)നും പുരസ്‌കാരം. ഡിസംബർ 5 ന് സിങ്കപ്പൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും

Advertisment