New Update
/sathyam/media/media_files/2025/12/04/0011637c-f946-4efc-8b2c-aeecb1e3d3b0-2025-12-04-22-25-06.jpg)
കുവൈറ്റ് സിറ്റി: ശ്രീലങ്കയിൽ വീശിയടിച്ച 'ദിത്വ' ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും ദുരിതമനുഭവിക്കുന്നവർക്കും കുവൈറ്റ് നേതൃത്വം അനുശോചനം അറിയിച്ചു.
Advertisment
കുവൈറ്റ് അമീർ ശൈഖ് മിശാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹ് എന്നിവർ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസ്സനായകയ്ക്ക് അനുശോചന സന്ദേശങ്ങൾ അയച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ക്ഷമയും, പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും അവർ പ്രാർത്ഥിച്ചു.
ദുരന്താനന്തരമുള്ള കാര്യങ്ങൾ ശ്രീലങ്കൻ അധികാരികൾക്ക് വിജയകരമായി കൈകാര്യം ചെയ്യാൻ സാധിക്കട്ടെ എന്നും കുവൈറ്റ് നേതൃത്വം ആശംസിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us