/sathyam/media/media_files/2025/12/09/3db5cc4c-7d1f-40de-a808-cfbd393ce503-2025-12-09-14-59-04.jpg)
കുവൈറ്റ് സിറ്റി: 'ദി പയനിയേഴ്സ് എക്സിബിഷൻ: ഇൻ ഡയലോഗ് വിത്ത് ദി കണ്ടംപററി ജനറേഷൻ (1950-2025)' എന്ന ശീർഷകത്തിലുള്ള ചിത്രപ്രദർശനം ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിയും കുവൈറ്റ് ആർട്ട്‌സ് അസോസിയേഷൻ (KAA) പ്രസിഡന്റ് മിസ്റ്റർ അബ്ദുൾ റസൂൽ സൽമാനും ചേർന്നാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
സമകാലിക തലമുറയുമായി സംവദിക്കുന്ന രീതിയിൽ, 1950 മുതൽ 2025 വരെയുള്ള കാലഘട്ടത്തിലെ കലാസൃഷ്ടികൾ ഉൾപ്പെടുത്തിയാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനത്തിന് ശേഷം കുവൈറ്റ് ആർട്ട്‌സ് അസോസിയേഷൻ (KAA) ഭാരവാഹികളുമായി അംബാസഡർ ചർച്ചകൾ നടത്തി. ചിത്രപ്രദർശനങ്ങൾ, ശില്പശാലകൾ, ചലച്ചിത്രമേളകൾ തുടങ്ങിയ രൂപങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകൾ ഇരു കൂട്ടരും വിലയിരുത്തി.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും കലാകാരന്മാർക്ക് പരസ്പരം ആശയവിനിമയം നടത്താനും ഈ സഹകരണങ്ങൾ വഴി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us