ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർഥക്' കുവൈത്തിൽ, ഊഷ്‌മള സ്വീകരണം

New Update
eda48cb5-379a-43e8-8486-887d5ff8fa3c

കുവൈത്ത് സിറ്റി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ (ICGS) 'സാർഥക്' അഞ്ച് ദിവസത്തെ സൗഹൃദ സന്ദർശനത്തിനായി ഇന്ന് കുവൈത്തിലെ ഷുവൈഖ് തുറമുഖത്ത് എത്തിച്ചേർന്നു.

Advertisment

കപ്പലിന്റെ കുവൈത്തിലെ വരവ് വളരെ ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ഇന്ത്യൻ ത്രിവർണ്ണ പതാക വീശിക്കൊണ്ട് സ്കൂൾ കുട്ടികൾ കപ്പലിലെ ജീവനക്കാരെ നിറഞ്ഞ ആഹ്ലാദത്തോടെയും  ഊഷ്മളമായി വരവേറ്റു.

ICGS സാർഥക്കിന്റെ ഈ സന്ദർശനം, ഇന്ത്യയും കുവൈത്തും തമ്മിലുള്ള വളരുന്ന തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള പ്രതിരോധ, സുരക്ഷാ ബന്ധങ്ങളിലും സമുദ്ര സഹകരണത്തിലും ഒരു സുപ്രധാന നാഴികക്കല്ലാണ്.

പ്രാദേശിക സുരക്ഷയോടുള്ള ഇരു രാജ്യങ്ങളുടെയും പൊതുവായ പ്രതിബദ്ധതയും ദീർഘകാല സൗഹൃദവുമാണ് ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നത്.കപ്പൽ സന്ദർശിക്കാൻ എംബസി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചക്യു ആർ കോഡ് വഴി രെജിസ്റ്റർ ചെയ്ത കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനു അവസരമുണ്ട്.

Advertisment