/sathyam/media/media_files/2025/12/09/88129711-7fdb-4576-a634-59008993533c-2025-12-09-15-06-38.jpg)
കുവൈറ്റ് സിറ്റി: റെസ്‌റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷൻ കുവൈറ്റിന്റെ (റോക്ക്) എട്ടാം വാർഷികാഘോഷമായ റെസ്‌റ്റോ - ഫെസ്റ്റ്' ഡിസംബർ 12 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5 മണി മുതലാണ് പരിപാടികൾ.
പുതുതലമുറയുടെ ആവേശമായ ഹനാൻ ഷാ നയിക്കുന്ന ലൈവ് ഷോയാണ് പരിപാടിയിലെ മുഖ്യ ആകർഷണം. ഹനാൻ ഷായുടെ കുവൈറ്റിലെ ആദ്യത്തെ പരിപാടിയായ തിനാൽത്തന്നെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ സൗജന്യ പാസ് വിതരണം മണിക്കൂറുകൾക്കകം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടി 6.30-ന് പൊതുസമ്മേളനവും 7.30-ന് ലൈവ് ഷോയും ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പ്രവേശന കവാടത്തിൽ ഇനി ഒരു കാരണവശാലും പാസുകൾ നൽകാൻ സാധിക്കില്ലെന്നും, മുൻകൂട്ടി പാസുകൾ ലഭിച്ചവർ മാത്രം നേരത്തെ തന്നെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കണമെന്നും സംഘാടകർ അറിയിച്ചു. ഓഡിറ്റോറിയത്തിലെ ഇരിപ്പിട പരിമിതി മൂലം പാസ് ലഭിക്കാതെ പോയവർ നിയമവ്യവസ്ഥകൾ മനസ്സിലാക്കി സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.
റിഗ്ഗായിൽ വെച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ റോക്ക് ഭാരവാഹികളായ ഷബീർ മണ്ടോളി (പ്രസിഡന്റ്), അബു തിക്കോടി (ചെയർമാൻ), കമറുദ്ധീൻ (ജനറൽ സെക്രട്ടറി), പി വി നജീബ് (പ്രോഗ്രാം കൺവീനർ), മുഖ്യ സ്പോൺസർ മംഗോ ഹൈപ്പർ സിഇഓയും ചെയർമാനുമായ റഫീഖ് അഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us