കുവൈത്തിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിൽ തകർന്ന് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

New Update
wall collaps kuwaiti

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-റായ് (Al-Rai) പ്രദേശത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിൽ തകർന്ന് രണ്ട് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് സംഭവം നടന്നത്.

Advertisment

അൽ-റായ് പ്രദേശത്ത് നിർമ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയായിരുന്നു. അഗ്നിശമന രക്ഷാ സംഘത്തിന്റെ നേതൃത്വത്തിലാണ് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

കെട്ടിടത്തിനടിയിൽ കൂടുതൽ പേർ അകപ്പെട്ടിരിക്കാനുള്ള സാധ്യത അധികൃതർ സംശയിക്കുന്നുണ്ട്. അതിനാൽ, അഗ്നിശമന രക്ഷാ സേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് വിശദമായ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

മരണമടഞ്ഞ തൊഴിലാളികൾ ഏത് രാജ്യക്കാരാണ് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

Advertisment