/sathyam/media/media_files/2025/12/10/387fdac9-e01c-4c95-b373-0801771f40d2-2025-12-10-22-42-09.jpg)
കുവൈറ്റ് സിറ്റി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ (ഐ.സി.ജി.എസ്) സാർഥക് കുവൈറ്റിൽ നടത്തുന്ന സൗഹൃദ സന്ദർശനത്തിന്റെ (Goodwill Visit) ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് കപ്പലിൽ പ്രവേശിക്കാൻ അവസരം നൽകി.
ഇന്ത്യയുടെ സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിൽ കപ്പലിനുള്ള സുപ്രധാന പങ്ക് കുട്ടികളെ പരിചയപ്പെടുത്തുന്നതിനും, സാർഥകിന്റെ പ്രവർത്തനപരമായ കഴിവുകൾ മനസ്സിലാക്കുന്നതിനുമായാണ് ഈ സന്ദർശനം ഒരുക്കിയത്. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ കപ്പലിന്റെ ഉള്ളിലൂടെ സഞ്ചരിച്ച് അതിൻ്റെ പ്രവർത്തന രീതികളെക്കുറിച്ച് ചോദിച്ചറിഞ്ഞു.
ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ (ഐ.സി.ജി.) ഏറ്റവും പുതിയ തലമുറയിലെ കപ്പലുകളിൽ ഒന്നാണ് ഐ.സി.ജി.എസ് സാർഥക്. ഇത്തരം സൗഹൃദ സന്ദർശനങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സമുദ്ര സുരക്ഷയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us