എറണാകുളം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

New Update
06950039-5b2a-4455-9b0f-e3884bec742d

കുവൈറ്റ് സിറ്റി: എറണാകുളം മടപ്ലാതുരുത് മൂത്തകുന്നം അന്ദലത്ത് വീട്ടിൽ അജിത് കുമാർ (60) കുവൈത്തിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

Advertisment

കുവൈത്തിലെ വഫ്രയിൽ ഒരു പിക്നിക്കിനിടെ അജിത് കുമാറിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുവൈത്തിൽ ഹെയ്‌സ്‌കോ (HESCO) കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. കൂടാതെ, സാരഥി കുവൈത്തിന്റെ (Sarathi Kuwait) സജീവ പ്രവർത്തകനായിരുന്നു. അന്തരിച്ച അജിത് കുമാറിന്റെ ഭാര്യ: ബിജി, രണ്ട് മക്കളുമുണ്ട്.

Advertisment