/sathyam/media/media_files/2025/12/15/23303a58-9155-4a55-845f-8fffc8cb302b-2025-12-15-17-42-07.jpg)
കുവൈറ്റ് : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) അംഗങ്ങളുടെ സ്പോർട്സ് താല്പര്യങ്ങൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി അംഗങ്ങൾക്കായി ഫഹാഹീൽ സൂഖ് സബാഹ് ഫുട്ബോൾ ഗ്രൗണ്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.
തൃശ്ശൂർ അസോസിയേഷൻ ട്രഷറർ സെബാസ്റ്റ്യൻ വാതുകാടൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും സ്പോർട്സ് കൺവീനർ സാബു കൊബൻ ടീമുകൾക്ക് സ്വാഗതം പറയുകയും ചെയ്‌തു. ജോയിന്റ് കൺവീനർമാരായ അലി ഹംസ, റോജോ എന്നിവർ മുഴുവൻ പരിപാടിയും മികച്ച രീതിയിൽ ഏകോപിപ്പിച്ചു.
ട്രാസ്‌കിന്റെ വിവിധ ഏരിയകളിൽ നിന്നുള്ള മുതിർന്നവരും കുട്ടികളും അടങ്ങിയ ടീമുകൾ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്തു വിജയികളായി.
ആവേശകരമായ ഫൈനലിൽ ട്രാസ്‌ക് അബ്ബാസിയ -B ഏരിയ മിന്നും പ്രകടനം കാഴ്ചവെച്ചു വിജയികളായി.(സിറാജ് ,ജൈസൺ,ബിജു,സജിത്ത്,എഡ്വിൻ, സുബൈർ, നിധീഷ്, അക്ഷയ്, അലക്സ് , ജെഫ്രിൻ).
ശ്രീ.ബിവിൻ തോമസ് വിജയിച്ച ടീമിന് ട്രോഫി കൈമാറി.
ട്രാസ്‌ക് ഫർവാനിയ ടീം റണ്ണറപ്പായി.
ഡെനിൽ,ഷരീഫ്,ശ്രീജിത്ത്,ഹൃഷികേഷ്,റിസ്വാൻ,ആദിത്യനാരായൺ,ദേവ നാരായൺ,മുഹമ്മദ് റിസാൻ.
ഈവന്റ് സ്പോൺസർ കാക്കി ഹോളിഡേയ്സ് (വയനാട്) ആയിരുന്നു. വാർഷിക സ്പോൺസർമാരായ അൽ മുല്ല എക്സ്ചേഞ്ചും, ജോയ് ആലുക്കാസും തൃശ്ശൂർ അസോസിയേഷൻ പരിപാടികളോട് വർഷം മുഴുവൻ നൽകുന്ന പിന്തുണ തുടർന്നുകൊണ്ടിരുന്നു.
തൃശ്ശൂർ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ.സ്റ്റീഫൻ ദേവസ്സി , ജനറൽ സെക്രട്ടറി ശ്രീമതി. ഷൈനി ഫ്രാങ്ക്, ജോയിന്റ് സെക്രട്ടറി ശ്രീ. രാജൻ ചാക്കോ, ശ്രീ.ദിലീപ് കുമാർ, ശ്രീ. റാഫി എരിഞ്ഞേരി, ശ്രീമതി നിഖില എന്നിവർ ടീമുകൾക്ക് ആശംസകൾ അറിയിച്ചു.
ടൂർണ്ണമെന്റിന്റെ മികച്ച ഗോൾ കീപ്പർ ആയി ശ്രീ.ശ്രീജിത്ത്(ഫർവാനിയ) മികച്ച ഡിഫൻഡർ ആയി ശ്രീ. ജെയ്സൺ ഡേവിസ് (അബ്ബാസിയ-B), മാൻ ഓഫ് ദി ടൂര്ണമെന്റായി ശ്രീ.സജിത്ത് ബാലൻ (അബ്ബാസിയ-B), മാൻ ഓഫ് ദി മാച്ച് ആയി ശ്രീ.റിസ്‌വാൻ (ഫർവാനിയ), ടോപ് സ്‌കോറർ ശ്രീ.ഡെനിൽ (ഫർവാനിയ), എന്നിവരെയും തെരെഞ്ഞെടുത്ത് ട്രോഫികൾ സമ്മാനിച്ചു.
ട്രഷറർ ശ്രീ. സെബാസ്റ്റ്യൻ വാതുകാടൻ പങ്കെടുത്ത ടീമുകൾക്കും ഇവന്റ് സ്പോൺസർക്കും സഹകരിച്ച മറ്റു സ്‌പോൺസർമാർക്കും സ്പോർട്സ് കമ്മിറ്റിക്കും നന്ദി പറഞ്ഞു.
പങ്കെടുക്കുന്ന ടീമുകൾക്കു പ്രോത്സാഹനം നൽകുവാനും ആവേശം പകരാനും നിരവധി ട്രാസ്‌ക് കുടുംബാംഗങ്ങൾ ഫഹാഹീൽ സൂഖ് സബാഹ് സിന്തറ്റിക് ഫുട്ബോൾ ഗ്രൗണ്ടിൽ എത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us