കുവൈറ്റിൽ  ബുധനാഴ്ച വൈകുന്നേരം മുതൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

New Update
B

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ബുധനാഴ്ച വൈകുന്നേരം മുതൽ കാലാവസ്ഥയിൽ മാറ്റങ്ങൾ വരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച അതിരാവിലെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ ശക്തമാവാനും ചില പ്രദേശങ്ങളിൽ കനത്ത മഴയായി മാറാനും സാധ്യതയുണ്ടെന്ന് വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു.
 

Advertisment

നിലവിലെ കാലാവസ്ഥാ ചാർട്ടുകൾ അനുസരിച്ച്, ബുധനാഴ്ച വൈകുന്നേരം മുതൽ മിതമായ കാലാവസ്ഥയായിരിക്കും. ആകാശം ഭാഗികമായി മേഘാവൃതമായതോ പൂർണ്ണമായി മേഘാവൃതമായതോ ആയ ആകാശമായിരിക്കും.

ബുധനാഴ്ച വൈകുന്നേരം മുതൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രി വരെ ഈ കാലാവസ്ഥ തുടരും. ഈ സമയങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. കൂടാതെ മൂടൽമഞ്ഞിനും സാധ്യതയുണ്ട്.

വടക്ക്-കിഴക്ക് ദിശയിൽ നിന്നോ വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നോ ഉള്ള കാറ്റ് മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗത്തിൽ ശക്തമാകാൻ സാധ്യതയുണ്ട്.
 

കാറ്റ് ശക്തമാകുന്നതിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാവുകയും തിരമാലകൾ ഏഴ് അടിയിലധികം ഉയരുകയും ചെയ്യും. ബുധനാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച ഉച്ചവരെ മഴ തുടരുമെന്നും അതിനുശേഷം ക്രമേണ കുറയുമെന്നും പ്രതീക്ഷിക്കുന്നതയുംകേന്ദ്രം അറിയിച്ചു.

Advertisment