മോശം കാലാവസ്ഥ: വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വന്നേക്കുമെന്ന് കുവൈറ്റ് എയർവേഴ്സ്

New Update
kuwait

കുവൈറ്റ് സിറ്റി: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കുവൈറ്റ് എയർവേയ്‌സിന്റെ ചില വിമാന സർവീസുകൾ പുനഃക്രമീകരിച്ചേക്കാം.

Advertisment

വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള സമയത്ത് ഷെഡ്യൂൾ ചെയ്തിരിക്കുന്ന വിമാനങ്ങളെയാണ് ഇത് ബാധിക്കാൻ സാധ്യതയുള്ളത്.

ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് കുവൈറ്റ് എയർവേയ്‌സ് ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥാ മാറ്റങ്ങൾ വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ,

യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ വിമാനങ്ങളുടെ സമയം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Advertisment