/sathyam/media/media_files/2025/01/08/rPhYidIew8dZ8v7t8Lh4.jpg)
കുവൈത്ത് സിറ്റി: കുവൈത്തിൽ ഏഷ്യൻ വംശജയായ ഗാർഹിക തൊഴിലാളിയെ സ്‌പോൺസറുടെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹവല്ലി ഗവർണറേറ്റിലെ ഷാബ് അൽ-ബഹ്‌രി പ്രദേശത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമയുടെ ഭാര്യ കുറ്റസമ്മതം നടത്തി.
അറബ് പ്രവാസിയുടെ അപ്പാർട്ട്‌മെന്റിലെ അടുക്കളയിലാണ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്ന് ഹവല്ലി ഗവർണറേറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകളും, ഒടിവുകളും ചതവുകളും കണ്ടെത്തിയതാണ് മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിച്ചത്.
തുടർന്ന് വീട്ടുടമയുടെ ഭാര്യയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. തന്റെ കുട്ടിയെ വേലക്കാരി ആക്രമിച്ചതിനെ തുടർന്ന്, അവരെ താൻ മർദ്ദിച്ചിരുന്നതായി ഇവർ ആദ്യം മൊഴി നൽകി. എന്നാൽ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റസമ്മതം നടത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us