New Update
/sathyam/media/media_files/2025/12/20/tree-xmas-2025-12-20-14-35-11.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഹോട്ടലുകളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ട്രീകൾ സ്ഥാപിക്കുന്നതിന് അനുമതി.
Advertisment
ഇനി മുതൽ നിയമനടപടികളോ പിഴയോ ഭയക്കാതെ ഹോട്ടലുകൾക്ക് ക്രിസ്മസ് ട്രീകൾ അലങ്കരിക്കാം. കുവൈറ്റ് ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ ഇതുസംബന്ധിച്ച അറിയിപ്പ് ഹോട്ടലുകൾക്ക് കൈമാറി.
ക്രിസ്മസ് ട്രീ സ്ഥാപിക്കുന്ന ഹോട്ടലുകൾക്കെതിരെ പിഴ ചുമത്തുകയോ ശിക്ഷാ നടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്ന് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കരുത്തുപകരുന്നതിനുമായാണ് ഈ നീക്കം.
ഡിസംബർ 7-ന് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം ടൂറിസം കമ്മിറ്റിയുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം ലഭിച്ചത്. കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടറും യോഗത്തിൽ പങ്കെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us