/sathyam/media/media_files/2025/01/08/rPhYidIew8dZ8v7t8Lh4.jpg)
കുവൈറ്റ് സിറ്റി: സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുധാർമ്മികതയ്ക്ക് നിരക്കാത്ത ഉള്ളടക്കം പ്രചരിപ്പിച്ച കുറ്റത്തിന് സ്വദേശി വനിതയെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിലെ സൈബർ ക്രൈം വിഭാഗമാണ് നടപടി സ്വീകരിച്ചത്.
ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ചോദ്യോത്തര പരിപാടിക്കിടെ (Q&A) കുവൈറ്റ് സമൂഹത്തിന്റെ മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും ഹനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിനാണ് നടപടി.
അധികൃതർ നടത്തിയ നിരീക്ഷണത്തിൽ ഇവർ ഇത്തരം വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരെ വിളിപ്പിച്ചു നടത്തിയ ചോദ്യം ചെയ്യലിൽ വീഡിയോ ചിത്രീകരിച്ചതും പ്രസിദ്ധീകരിച്ചതും താനാണെന്ന് ഇവർ സമ്മതിച്ചു.
വീഡിയോയിലെ ഉള്ളടക്കം ക്രിമിനൽ കുറ്റമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തുടർ നിയമ നടപടികൾക്കായി ഇവരെയും കേസ് ഫയലും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
സമൂഹത്തിന്റെ മൂല്യങ്ങൾ ലംഘിക്കുന്ന ഏത് പ്രവൃത്തികൾക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us