/sathyam/media/media_files/2025/12/22/7e599ff0-6143-4252-afbe-794a2f614926-2025-12-22-17-35-40.jpg)
കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തിന്റെ (Strategic Partnership) ഒന്നാം വാർഷികത്തോടനുബന്ധിച്ച് കുവൈറ്റിൽ 'ഇൻക്രെഡിബിൾ ഇന്ത്യ' (Incredible India) ക്യാമ്പയിന് ഉജ്ജ്വല തുടക്കം.
കുവൈറ്റിലെ ഐക്കണിക് ലാൻഡ്‌മാർക്കായ കുവൈറ്റ് ടവേഴ്സിന് സമീപം നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠിയും കുവൈറ്റ് ടൂറിസ്റ്റിക് എൻ്റർപ്രൈസസ് കമ്പനി (TEC) സിഇഒ അൻവർ അബ്ദുള്ള അൽ ഹലൈലയും ചേർന്ന് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മനോഹരമായ ചിത്രങ്ങൾ ആലേഖനം ചെയ്ത ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഒരു മാസം നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിനിലൂടെ ഇന്ത്യയുടെ വിനോദസഞ്ചാര വൈവിധ്യം കുവൈറ്റ് ജനതയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ ശാന്തമായ കായലുകൾ (Backwaters), മൂന്നാറിലെ തേയിലത്തോട്ടങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യവിസ്മയങ്ങൾ ബസുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഋഷികേശിലെ റിവർ റാഫ്റ്റിംഗ്, ഗിർ വനത്തിലെ വന്യജീവി സമ്പത്ത്,
മഹാരാജാസ് എക്സ്പ്രസിലെ രാജകീയ യാത്ര, നുബ്ര വാലി, ഗുൽമാർഗ്, ഹൈദരാബാദിലെ ചാർമിനാർ, ജയ്പൂരിലെ ഹവാ മഹൽ, ജൽ മഹൽ തുടങ്ങിയ ഇന്ത്യയുടെ പൈതൃകവും പ്രകൃതിഭംഗിയും വിളിച്ചോതുന്ന ചിത്രങ്ങളാണ് ബസുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us