കുവൈറ്റിൽ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ ഓൺലൈൻ സേവനങ്ങൾ തടസപ്പെടും

New Update
80497d42-7924-4aab-93cd-db6c0af5a860

കുവൈറ്റ് സിറ്റി: സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ (പാസി) ഓൺലൈൻ സേവനങ്ങൾ ഇന്ന് (തിങ്കൾ) താൽക്കാലികമായി തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. 

Advertisment

പാസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സഹൽ ആപ്പിലുമുള്ള സേവനങ്ങളാണ് ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ ലഭ്യമാകാത്തത്.

സിസ്റ്റം അപ്‌ഡേറ്റുകളും പതിവ് അറ്റകുറ്റപ്പണികളും നടക്കുന്നതിനാലാണ് സേവനങ്ങൾ നിർത്തിവെക്കുന്നതെന്ന് പാസി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisment