അൽ ഖൈറാനിൽ പുതുവത്സര വിസ്മയം; വമ്പൻ വെടിക്കെട്ടും സർപ്രൈസ് പരിപാടികളുമായി 'ദ ഹാർട്ട് ഓഫ് ദ സൗത്ത്'

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
11d0e76c-d362-4b93-8f21-345fb7b7769f

കുവൈറ്റ് സിറ്റി: പുതുവത്സരത്തെ വരവേൽക്കാൻ കുവൈറ്റിലെ അൽ ഖൈറാൻ  ഒരുങ്ങിക്കഴിഞ്ഞു. 'ദ ഹാർട്ട് ഓഫ് ദ സൗത്ത്' എന്നറിയപ്പെടുന്ന അൽ ഖൈറാനിൽ ഇത്തവണ പുതുവത്സരാഘോഷങ്ങൾ വർണാഭമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 

Advertisment

കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും ആഘോഷിക്കാനും വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ആഘോഷങ്ങളുടെ സമയക്രമം താഴെ പറയുന്നവയാണ്:
  
(Folk Bands): ഉച്ചയ്ക്ക് 2:00 മുതൽ 5:00 വരെയും, തുടർന്ന് വൈകുന്നേരം 5:30 മുതൽ 8:30 വരെയും വിവിധ കലാപരിപാടികൾ അരങ്ങേറും.
  
രാത്രി 9:30 മുതൽ 12:30 വരെ സന്ദർശകർക്കായി ഒരു പ്രത്യേക സർപ്രൈസ് കാത്തിരിക്കുന്നുണ്ട്. ഇത് പ്രശസ്തരായ ആരെങ്കിലുമാകുമോ അതോ വേറിട്ട പ്രകടനമായിരിക്കുമോ എന്ന ആകാംക്ഷയിലാണ് ജനങ്ങൾ.
  
പുതുവത്സര പിറവി കുറിച്ചുകൊണ്ട് കൃത്യം 12:00 മണിക്ക് ആകാശത്ത് വർണ്ണവിസ്മയം തീർക്കുന്ന വെടിക്കെട്ട് നടക്കും. ഏവരെയും പുതുവത്സരാഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Advertisment