/sathyam/media/media_files/2025/12/24/e8d19460-ed51-4ac3-bb7e-cabc10096835-2025-12-24-18-07-37.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ ചരിത്രപ്രസിദ്ധമായ ഫൈലക ദ്വീപിൽ നിന്നും അസാധാരണമായ നിരവധി പുരാവസ്തുക്കൾ കണ്ടെടുത്തു. നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് ആണ് ചരിത്രപ്രാധാന്യമുള്ള ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ദ്വീപിന്റെ ഹൃദയഭാഗത്തുള്ള അൽ-ഖുസൂർ മൊണാസ്ട്രി കേന്ദ്രീകരിച്ച് നടന്ന പര്യവേക്ഷണത്തിലാണ് സുറിയാനി ഭാഷാ ലിപിയിൽ ആലേഖനം ചെയ്ത മൺപാത്ര ശകലങ്ങൾ, പുരാതന നാണയങ്ങൾ എന്നിവ കണ്ടെത്തിയത്. ഇവയ്ക്ക് പുറമെ ഉമയ്യദ്, അബ്ബാസിയ കാലഘട്ടങ്ങളിലെ നിരവധി അവശേഷിപ്പുകളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.
ഒരുകാലത്ത് കിഴക്കൻ സിറിയക് പാരമ്പര്യം പിന്തുടരുന്ന ഒരു ക്രിസ്ത്യൻ സമൂഹത്തിന്റെ വാസസ്ഥലമായിരുന്നു ഈ പ്രദേശമെന്ന് കൗൺസിലിന്റെ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റെദ വ്യക്തമാക്കി.
സുഗന്ധലേപനങ്ങൾ സൂക്ഷിക്കുന്ന കുപ്പികൾ, പ്രദേശത്തെ സവിശേഷമായ വാസ്തുവിദ്യാ ഘടന വെളിപ്പെടുത്തുന്ന വസ്തുക്കൾ എന്നിവയും പുതിയതായി കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. കുവൈത്തിന്റെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പുതിയ കണ്ടെത്തലുകൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us