കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് നിയന്ത്രണം ഗ്രോസറികളിലും റെസ്റ്റോറന്റുകളിലും വിൽപന നിരോധിച്ചു, 18 വയസ്സിന് താഴെയുള്ളവർക്ക് നൽകിയാൽ പിടിവീഴും

18 വയസ്സിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കാനോ കൈമാറാനോ പാടില്ല. ഒരാൾക്ക് ഒരു ദിവസം പരമാവധി രണ്ട് ക്യാൻ (Cans) മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ (250 മില്ലിയിൽ 80 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ പാടില്ല).

New Update
KUWAIT222

കുവൈത്ത് സിറ്റി: രാജ്യത്ത് എനർജി ഡ്രിങ്കുകളുടെ (ഊർജ്ജ പാനീയങ്ങൾ) വിൽപനയ്ക്കും വിതരണത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദി ഉത്തരവിട്ടു. പൊതുജനാരോഗ്യം മുൻനിർത്തിയാണ് പുതിയ പരിഷ്കാരങ്ങൾ.

Advertisment

18 വയസ്സിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കാനോ കൈമാറാനോ പാടില്ല. ഒരാൾക്ക് ഒരു ദിവസം പരമാവധി രണ്ട് ക്യാൻ (Cans) മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ (250 മില്ലിയിൽ 80 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ പാടില്ല).

താഴെ പറയുന്ന സ്ഥലങ്ങളിൽ എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് പൂർണ്ണമായും നിരോധിച്ചു:

  •  സർക്കാർ-സ്വകാര്യ സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
  • എല്ലാ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും.
  • റെസ്റ്റോറന്റുകൾ, കഫേകൾ.
  • ഗ്രോസറി കടകൾ (ബക്കാലകൾ).
  • ഫുഡ് ട്രക്കുകൾ.
  • വെൻഡിംഗ് മെഷീനുകൾ.
  • ഫുഡ് ഡെലിവറി ആപ്പുകൾ/പ്ലാറ്റ്‌ഫോമുകൾ വഴി.

    എനർജി ഡ്രിങ്കുകളുടെ വിൽപന ഇനിപ്പറയുന്ന ഇടങ്ങളിൽ മാത്രമേ അനുവദിക്കൂ:

  • കോപ്പറേറ്റീവ് സൊസൈറ്റികൾ (ജംഇയ്യകൾ).
  • സൂപ്പർമാർക്കറ്റുകൾ 
       
    (ഇവിടെയും പ്രായപരിധി ഉറപ്പുവരുത്തി, അധികൃതരുടെ മേൽനോട്ടത്തിൽ പ്രത്യേകമായി തിരിച്ച സ്ഥലങ്ങളിൽ മാത്രമേ വിൽക്കാൻ പാടുള്ളൂ).

    എനർജി ഡ്രിങ്കുകളുടെ പാക്കറ്റുകളിൽ വ്യക്തമായ ആരോഗ്യ മുന്നറിയിപ്പുകൾ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. എനർജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ട എല്ലാത്തരം പരസ്യങ്ങളും സ്പോൺസർഷിപ്പുകളും നിരോധിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Advertisment