/sathyam/media/media_files/2025/12/25/609759f8-eca7-4196-a1fc-8039faed0ba5-2025-12-25-23-46-32.jpg)
കുവൈറ്റ് സിറ്റി: രാജ്യത്തെ ഡിജിറ്റൽ വൽക്കരണത്തിന്റെ ഭാഗമായി റെസിഡൻസി നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം (MOI) രണ്ട് പുതിയ ഇലക്ട്രോണിക് സേവനങ്ങൾ കൂടി ആരംഭിച്ചു.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഈ സേവനങ്ങൾ ലഭ്യമാവുക.
താമസകാര്യ വകുപ്പുമായി (General Department of Residency Affairs) സഹകരിച്ച് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് ആണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയതായി ഉൾപ്പെടുത്തിയ രണ്ട് സേവനങ്ങൾ താഴെ പറയുന്നവയാണ്:
* ആദ്യത്തെ റെസിഡൻസി പെർമിറ്റ് (Article 18): ആർട്ടിക്കിൾ 18 പ്രകാരം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ആദ്യമായി റെസിഡൻസി പെർമിറ്റ് (ഇഖാമ) ഇഷ്യൂ ചെയ്യുന്നതിനുള്ള സൗകര്യം.
* റെസിഡൻസി മാറ്റം (Transfer to Article 14): സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വിസ ആർട്ടിക്കിൾ 18-ൽ നിന്ന് ആർട്ടിക്കിൾ 14 പ്രകാരമുള്ള താത്കാലിക റെസിഡൻസിയിലേക്ക് മാറ്റാനുള്ള സൗകര്യം.
റെസിഡൻസി നടപടിക്രമങ്ങൾ വേഗത്തിലാക്കാനും കാര്യക്ഷമമാക്കാനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us