/sathyam/media/media_files/2025/12/27/abdbef9e-9b26-4bb4-987c-788b94b03b80-2025-12-27-19-49-54.jpg)
മസ്‌കറ്റ്: കുവൈറ്റിൽ നിന്നും അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി പ്രവാസി ഒമാനിലെ മസ്‌കറ്റിൽ വെച്ച് നിര്യാതനായി. കുവൈറ്റിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശൂർ കൊടുങ്ങലൂർ സ്വദേശിയായ മെജോ സി വർഗീസ് 50 ആണ് അന്തരിച്ചത്.
കഴിഞ്ഞ ദിവസം കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മസ്‌കറ്റ് വിമാനത്താവളത്തിൽ വെച്ച് മെജോ സി വർഗീസ് ന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുവൈറ്റിൽ നിന്നും മസ്‌കറ്റ് വഴി നാട്ടിലേക്ക് വരികയായിരുന്നു ഇദ്ദേഹം. നാട്ടിലുള്ള കുടുംബാംഗങ്ങൾ ഷെറിന്റെ വരവിനായി കാത്തിരിക്കെയാണ് ഈ ദാരുണ വാർത്ത എത്തിയത് മൃതദേഹം നിലവിൽ മസ്‌കറ്റിലെ റോയൽ ഒമാൻ പോലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ മാസ്‌ക്കറ്റ് കെഎംസിസി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us