ജാഗ്രത ! ബാങ്ക് വിവരങ്ങൾ ചോദിച്ച് വിളിക്കുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

New Update
7d4b5b4d-09f2-4845-8fd6-52b77c6e81a5

കുവൈത്ത് സിറ്റി: വ്യക്തിവിവരങ്ങളും ബാങ്ക് രേഖകളും കൈക്കലാക്കാൻ സോഷ്യൽ മീഡിയ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MOI).

Advertisment

അടുത്തിടെ ഇത്തരത്തിലുള്ള നിരവധി തട്ടിപ്പ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ഈ ഇടപെടൽ.

മന്ത്രാലയം നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

* ഫോൺ കോളുകളോട് പ്രതികരിക്കരുത്: അപരിചിതമായ നമ്പറുകളിൽ നിന്നോ സോഷ്യൽ മീഡിയ ആപ്പുകൾ വഴിയോ ബാങ്ക് വിവരങ്ങൾ ചോദിച്ചുള്ള കോളുകൾ വന്നാൽ യാതൊരു കാരണവശാലും പ്രതികരിക്കരുത്.

 * ഔദ്യോഗിക രീതി: മന്ത്രാലയമോ ബാങ്കുകളോ ഒരിക്കലും ഫോണിലൂടെ വിളിച്ച് വ്യക്തിവിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, പാസ്‌വേഡുകളോ ആവശ്യപ്പെടാറില്ലെന്ന് അധികൃതർ വ്യക്തമാക്കി.
 * വിവരങ്ങൾ കൈമാറരുത്: ഫോണിലൂടെയോ ലിങ്കുകൾ വഴിയോ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറുന്നത് അപകടകരമാണ്.

 * പരാതിപ്പെടുക: സംശയാസ്പദമായ ഫോൺ കോളുകളോ തട്ടിപ്പ് ശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണം.

സ്വന്തം പണവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സ്വദേശികളും വിദേശികളും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

Advertisment