മരുഭൂമിയിലെ ആട്ടിടയൻമാർക്ക് ആശ്വാസമായി പ്രവാസി വെൽഫെയർ കുവൈത്ത് ഡെസേർട്ട് കിറ്റ് പദ്ധതി

New Update
13857524-4deb-4383-8863-11e106fdac09

കുവൈറ്റ്: കുവൈത്തിലെ മരുഭൂമിയിൽ ജോലിചെയ്യുന്ന ആട്ടിടയന്മാർക്ക് ആശ്വാസമേകി പ്രവാസി വെൽഫെയർ കു കുവൈത്ത് ഡെസേർട്ട് കിറ്റ് പദ്ധതി നടപ്പിലാക്കി. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും ആവശ്യ വസ്തുക്കളും അടങ്ങിയ 125 കിറ്റുകളാണ് വിതരണം ചെയ്തത്.

Advertisment

പ്രവാസി വെൽഫെയർ കുവൈത്തിന്റെ ജനസേവന വിഭാഗമായ ടീം വെൽഫെയറിൻറെ നേതൃത്വത്തിൽ 16 വാഹനങ്ങളിലായി അമ്പതിലധികം വളണ്ടിയർമാർ സേവനത്തിൽ പങ്കാളികളായി.

111a4e5c-9dcb-4aec-bfd5-6dae86b8a267

പദ്ധതിക്ക് ടീം വെൽഫെയർ ക്യാപ്റ്റൻ ഷംസീർ ഉമർ, വൈസ് ക്യാപ്റ്റന്മാരായ റഷീദ് ഖാൻ, നാസർ മഠപ്പള്ളി എന്നിവർ നേതൃത്വം നൽകി.

പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡണ്ട് റഫീഖ് ബാബു പൊന്മുണ്ടം ഉദ്ഘാടനം ചെയ്തു.  മഹ് മൂദ് ഹൈദർ ചാരിറ്റബിൾ , ഗൾഫ് ലാൻ്റ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്

Advertisment