ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകദിനം ആഘോഷമാക്കി ഒഐസിസി കുവൈറ്റ്

New Update
315a445f-2fee-4614-84d0-771ab3e79f9a

കുവൈറ്റ് സിറ്റി:  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 140 ആം സ്ഥാപകദിനമായ ഡിസംബർ 28ന് ഞായറാഴ്ച അബ്ബാസിയ ഹെവൻസ് ഹാളിൽ വെച്ച് വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. 

Advertisment

ഒഐസിസി നാഷണൽ കമ്മറ്റി വർക്കിംഗ് പ്രസിഡന്റ് ബി.എസ് പിള്ള അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ കേക്ക് മുറിച്ച്  ഉത്ഘാടനം നിർവഹിച്ചു.

രാജ്യത്തിൻറെ സ്വാതന്ത്ര്യ സമരം മുതൽ രാജ്യം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ പങ്ക് എന്നും ഓര്മിക്കപെടുമെന്ന് ഉത്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

വോട്ട് ചൊരിയിലൂടെയും പണ കൊഴുപ്പിലൂടെയും ഇന്ന് അധികാരത്തിലിരിക്കുന്ന ഫാസിസ്റ് ശക്തികളെ അധികാരത്തിൽ നിന്ന് തുടച്ച് നീക്കുന്നതുവരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോരാട്ടം തുടരുമെന്നും കൂട്ടിച്ചേർത്തു.

191b2395-739d-439d-ad0e-157b5104cd1e

കുവൈറ്റ് സന്ദർശിക്കുന്ന കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിക്ക് ജനുവരി 2 ന് ഒഐസിസി നാഷണൽ കമ്മറ്റി ഫർവാനിയ ഷെഫ് റസ്റ്ററന്റിൽ സംഘടിപ്പിക്കുന്ന സ്വീകരണയോഗത്തിന്റെ ഫ്ളയർ പ്രകാശനം ചെയ്തു. സ്വീകരണ സമ്മേളനത്തിന്റെ കൺവീനർ ബിനു ചേമ്പാലയം ജോയിന്റ് കൺവീനർ ഷംസു കുക്കു എന്നിവർ സ്വീകരണയോഗത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചു.

സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി നിസ്സാം എം.എ, വൈസ് പ്രെസിഡന്റുമാരായ ബിനു ചെമ്പാലയം, ജലിൻ തൃപ്രയാർ, സിദ്ദിഖ് അപ്പക്കൻ, മുതിർന്ന കോൺഗ്രസ് നേതാവ് കൃഷ്ണൻ കടലുണ്ടി, ജനറൽ സെക്രട്ടറി നിബു ജേക്കബ്, റഹിം ഹാജി നരിപ്പറ്റ,

വനിതാ വിഭാഗം ചെയർപേഴ്‌സൺ ഷെറിൻ ബിജു, റെജി കൊരുത്, ജോസഫ് മാത്യു,ഷംസു താമരക്കുളം, സുരേന്ദ്രൻ മുങ്ങത്ത് , മാത്യു  യോഹന്നാൻ,  ബൈജു പോൾ, സഹദ് മലപ്പുറം, മനാഫ് മാത്തോട്ടം, ഇബ്രാഹിം കുട്ടി കണ്ണൂർ, ബത്താർ ശിശുപാലൻ, ചിന്നു റോയ് തുടങ്ങിയർ  ആശംസകൾ അറിയിച്ചു.. 

കുട്ടികളും മുതിർന്നവരും അണിനിരന്ന വിവിധ  കലാപരിപാടികൾ അരങ്ങേറി. പ്രോഗ്രാം കൺവീനർ വിപിൻ മങ്ങാട്ട്  സ്വാഗതവും ജോയിന്റ് കൺവീനർ സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു. രാമകൃഷ്ണൻ കല്ലാർ, റസാഖ് ചെറുതുരുത്തി, ശംസുദ്ധീൻ കുക്കു,

ഇലിയാസ് പുതുവാച്ചേരി, മാർട്ടിൻ പടയാട്ടിൽ,രവിചന്ദ്രൻ ചുഴലി,സുഭാഷ് പി നായർ,വിജോ പി തോമസ്, അനിൽ ചീമേനി, കലേഷ് ബി. പിള്ള, അക്ബർ വയനാട്, അൽ അമീൻ, അജ്മൽ തൃശൂർ തുടങ്ങിയവർ ഏകോപനം നടത്തി.

Advertisment