പുതുവത്സര ആഘോഷങ്ങൾക്കായി സാൽമിയ ബൊളിവാർഡ് ഒരുങ്ങി

New Update
e30f9c7c-1626-4fae-af26-8069d76519dc

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കെലാൻഡ്, മെസ്സില ബീച്ച്, വിവിധ മാളുകൾ എന്നിവിടങ്ങളിൽ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് പ്രദർശനങ്ങൾ ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

Advertisment

വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന സ്ഥലങ്ങളിലെ സുരക്ഷാ വീഴ്ചകളും ആവശ്യമായ ലൈസൻസുകളുടെ അഭാവവുമാണ് നടപടിക്ക് കാരണമെന്ന് മന്ത്രാലയം അറിയിച്ചു.

അതേസമയം, കുവൈത്തിലെ പ്രമുഖ വിനോദ കേന്ദ്രമായ ബൊളിവാർഡിൽ (Boulevard) വൈവിധ്യമാർന്ന പുതുവത്സര പരിപാടികൾ നിശ്ചയിച്ച പ്രകാരം നടക്കും.

ബൊളിവാർഡ് ആഘോഷങ്ങളുടെ സമയക്രമം:

* വൈകുന്നേരം 6:00 - 7:00: ഫൺസോൺ കിഡ്‌സ് ഷോ (മെയിൻ സ്റ്റേജ് - ലേക്ക് എൻട്രൻസ്)
 * 7:00 - 8:00: ലൈവ് വയലിൻ മ്യൂസിക് (മെയിൻ സ്റ്റേജ്)
 * 8:00 - 8:30: റോമിംഗ് പരേഡ് ഷോ (വാക്ക്-എറൗണ്ട് & മെയിൻ സ്റ്റേജ്)
 * രാത്രി 9:00: സിർ വീൽ പെർഫോമൻസ് (മാളിനുള്ളിൽ)
 * 9:15: സ്റ്റേജ് പെർഫോമൻസുകൾ (മെയിൻ സ്റ്റേജ്)
 * 9:45 - 10:00: ഫൈനൽ സ്റ്റേജ് ഷോ (മെയിൻ സ്റ്റേജ്)
 * 10:00 - 12:00: ലൈവ് മ്യൂസിക് (മെയിൻ സ്റ്റേജ്)
 * 12:00 അർദ്ധരാത്രി: ന്യൂ ഇയർ കൗണ്ട്ഡൗൺ (മെയിൻ സ്റ്റേജ്)

വെടിക്കെട്ടിന് നിരോധനമുണ്ടെങ്കിലും കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വിപുലമായ കലാവൈവിധ്യങ്ങളാണ് ബൊളിവാർഡിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങളിൽ പങ്കുചേരാൻ അധികൃതർ നിർദ്ദേശിച്ചു.

Advertisment