കുവൈത്ത് കെഎംസിസി വനിതാ വിംഗ് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
c262e465-5698-4ae7-a13e-c25ba628398c

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി വനിതാ വിംഗിന്റെ നേതൃത്വത്തിൽ പ്രവാസി വനിതകൾക്കായി ഏകദിന വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

വഫ്ര ക്യാമ്പ് ഹൗസിൽ നടന്ന പരിപാടിയിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം വനിതകൾ പങ്കെടുത്തു. പഠനവും വിനോദവും കോർത്തിണക്കി സംഘടിപ്പിച്ച ക്യാമ്പ് പങ്കെടുത്തവർക്ക് പുത്തൻ അനുഭവമായി.

വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ഡോ. സഹീമ മുഹമ്മദ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
 പ്രമുഖ മനഃശാസ്ത്ര വിദഗ്ദ്ധ റസിയ നിസാർ 'മദർ പാരന്റിംഗ്' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ആധുനിക കാലത്തെ കുട്ടികളുടെ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവർ വിശദീകരിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കുമായി വിവിധ കായിക-വിനോദ മത്സരങ്ങൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.
വനിതാ വിംഗ് സംസ്ഥാന ഭാരവാഹികളായ റസിയ, തസ്‌നീം നിസാം , ജാസിറ, സാജിദ, റസീന, നൗറിൻ, സഫ്ന, സന, മുഹ്സിന, ഫരീദ, സുബി, ഷബാനു എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ആക്ടിങ് ജനറൽ സെക്രട്ടറി ഫസീല ഫൈസൽ സ്വാഗതവും, ട്രഷറർ ഫാത്തിമ അസീസ് നന്ദിയും പറഞ്ഞു. കുവൈത്ത് കെഎംസിസി വൈറ്റ് ഗാർഡ് അംഗങ്ങളാണ് ക്യാമ്പിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയത്. പ്രവാസ ലോകത്തെ തിരക്കുകൾക്കിടയിൽ വനിതകൾക്ക് മാനസിക ഉല്ലാസവും അറിവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Advertisment