/sathyam/media/media_files/2026/01/03/8c86959c-242d-40bb-ba49-b16da97bf3e5-2026-01-03-16-16-38.jpg)
കുവൈറ്റ് സിറ്റി: പൊതു ധാർമ്മികതയ്ക്ക് നിരക്കാത്ത രീതിയിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രവാസികളെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
അൽ-മുത്‌ല പ്രദേശത്തെ മരുഭൂമിയിലെ ക്യാമ്പിൽ വെച്ച് ചിത്രീകരിച്ച വീഡിയോയുമായി ബന്ധപ്പെട്ടാണ് നടപടി.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ ഭാഗമായ ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സൈബർ ക്രൈം വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
പുരുഷന്മാർ സ്ത്രീവേഷം കെട്ടി പൊതുജന മര്യാദകൾ ലംഘിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുകയും അത് വീഡിയോയായി ചിത്രീകരിക്കുകയും ചെയ്തു. കുവൈറ്റിലെ സാമൂഹിക മൂല്യങ്ങളെ ഹനിക്കുന്നതും രാജ്യത്തെ നിയമങ്ങളുടെ ലംഘനവുമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.
വീഡിയോ പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമയെയാണ് ആദ്യം തിരിച്ചറിഞ്ഞത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീഡിയോയിൽ ഉണ്ടായിരുന്ന മറ്റെല്ലാ വ്യക്തികളെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.
പിടിയിലായവർ ഭാരതീയ പൗരന്മാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പിടികൂടിയവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us