/sathyam/media/media_files/2026/01/08/1aaaab17-e6b8-4cb5-a918-3012ea26bdc4-2026-01-08-14-37-28.jpg)
കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) 21-ാം വാർഷികാഘോഷം "വിശ്വകല - 2025 " അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായി ആഘോഷിച്ചു.
വിശ്വകല സാംസ്കാരിക സമ്മേളനം സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കരയും, ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/08/8026fa9f-0988-4a72-8c20-5cdf8c8942c5-2026-01-08-14-37-28.jpg)
വോയ്സ് കുവൈത്ത് പ്രസിഡന്റ് ജോയ് നന്ദനം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു വീഡിയോ സന്ദേശത്തിലൂടെ ആശംസ നേർന്നു. വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത് മുഖ്യ പ്രഭാഷണം നടത്തി.
വോയ്സ് കുവൈത്ത് വനിതാവേദി പ്രസിഡന്റ് സരിത രാജൻ, കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ്, പ്രവാസി ലീഗൽ സെൽ പ്രസിഡന്റും, പ്രതീഷ ഇന്ത്യൻ അസോസിയഷൻ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ പ്രതിനിധികളായ കെ.റ്റി.ഗോപകുമാർ, അനിൽ ആറ്റുവ, ബിജു നായർ എന്നിവർ സംസാരിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/08/83123a38-4ab8-42c2-8c3a-25e57d839db3-2026-01-08-14-37-28.jpg)
നാട്ടിൽനിന്നു വന്ന അനുഗ്രഹീത നാടൻ പാട്ട് കലാകാരൻ ജയചന്ദ്രൻ കടമ്പനാടും പൊലിക നാടൻപാട്ട് കൂട്ടം കുവൈത്തും ചേർന്ന് അവതരിപ്പിച്ച " മൺപാട്ട് " വളരെ ശ്രദ്ധേയമായി.
കുവൈത്തിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച വിവിധയിനം ഡാൻസ്, ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറി.
/filters:format(webp)/sathyam/media/media_files/2026/01/08/6a21d507-cf79-416c-9533-0cb650fa7f73-2026-01-08-14-37-28.jpg)
വോയ്സ് കുവൈത്തിലെ അംഗങ്ങളുടെ കുട്ടികളിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് പി.കെ.ഭാസ്ക്കരൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡുകൾ കുട്ടികളുടെ അസാന്നിദ്ധ്യത്തിൽ മാതാപിതാക്കളും, ബന്ധുക്കളും മുഖ്യാതിഥികളുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങി.
കലാപരിപാടികൾ അവതരിപ്പിച്ചവർക്കും,കോറിയോഗ്രാഫി ചെയ്തവർക്കും മുഖ്യാതിഥികളും വോയ്സ് കുവൈത്ത് ഭാരവാഹികളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
/filters:format(webp)/sathyam/media/media_files/2026/01/08/cdfc6258-ede6-4972-b5df-ac667668ddc3-2026-01-08-14-37-28.jpg)
പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി. മാധ്യമ പ്രവർത്തക രഞ്ജിമ കെ.ആർ അവതാരികയായിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/08/cc44bba8-3b0d-461c-88fe-9dabb77b49a9-2026-01-08-14-37-28.jpg)
വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ സ്വാഗതവും വിശ്വകല പ്രോഗ്രാം ജനറൽ കൺവീനർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us