കെ.ഡി.എൻ.എ മലബാർ മഹോത്സവത്തിൽ ഗായിക മഞ്ജരിയുടെ ബാൻഡിൻറെ ലൈവ് ഓർക്കസ്ട്ര

New Update
f3301c3d-3d35-41de-ac18-07d202a062c0

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് സംഘടിപ്പിക്കുന്ന മലബാർ മഹോത്സവം 2026ന്റെ പോസ്റ്റർ പ്രകാശന ചടങ്ങും സ്പോൺസേർസ് മീറ്റും ഫാഹഹീൽ തക്കാര റസ്റ്റോറന്റിൽ വെച്ച് നടന്നു.

Advertisment

കെ.ഡി.എൻ.എ ആക്ടിംഗ് പ്രസിഡണ്ട് അസീസ് തിക്കോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ  അഡ്വൈസറി ബോർഡ് അംഗം കൃഷ്ണൻ കടലുണ്ടിയും സ്പോൺസർഷിപ്പ് കൺവീനർ അനു സുൽഫിയും മലബാർ മഹോത്സവത്തിന്റെ സംഘാടനവും നടത്തിപ്പും സംബന്ധിച്ച് വിശദീകരണം നൽകി.

ഷിഫ അൽ ജസീറയെ പ്രതിനിധീകരിച്ച് മുഹമ്മദ് ആഷിഫ്, സ്കൈലൈൻ മെക്കാനിക്കൽ & ഇലക്ട്രിക്കൽ പ്രതിനിധി ശരത് നായർ, ടാർഗറ്റ് ഇന്റർനാഷണലിന്റെ പി. എസ്. കൃഷ്ണൻ, മെഡെക്സ് മെഡിക്കൽ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഷറഫുദ്ദീൻ കണ്ണേത്ത് എന്നിവർ ആശംസകൾ നേർന്നു. ഇവന്റ് പാർട്ണറായ ഇൻ ഷോട്ട് മീഡിയയെ പ്രതിനിധീകരിച്ച് നിജാസ് കാസിം, ഷാജഹാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

538271fb-7c57-44aa-a22c-81de9ec58b4e

യോഗത്തിൽ കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും അഡ്വൈസറി ബോർഡ് അംഗം ബഷീർ ബാത്ത നന്ദിയും രേഖപ്പെടുത്തി.

കോർ കമ്മിറ്റി അംഗങ്ങളായ സുരേഷ് മാത്തൂർ, ഇല്യാസ് തോട്ടത്തിൽ, റാഫിൾ കൂപ്പൺ കൺവീനർ എം.പി അബ്ദുറഹ്മാൻ, വൈസ് പ്രസിഡണ്ട് ടി.എം പ്രജു, സ്പോർട്സ് സെക്രട്ടറി രാമചന്ദ്രൻ പെരിങ്ങോളം, വുമൺസ് ഫോറം പ്രസിഡണ്ട് ലീന റഹ്മാൻ,

ഏരിയ ഭാരവാഹികളായ തുളസീധരൻ തോട്ടക്കര, റൗഫ് പയ്യോളി, ഷാജഹാൻ, പ്രജിത്ത് പ്രേം, അഷറഫ് എം, ഹനീഫ കുറ്റിച്ചിറ, ഹമീദ് പാലേരി, എ.സി ഉമ്മർ, വുമൺസ് ഫോറം ഭാരവാഹികൾ തുടങ്ങിയവർ പരിപാടി ഏകോപിപ്പിച്ചു.

ഫെബ്രുവരി 13ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ മഹോത്സവത്തിന്റെ പ്രധാന ആകർഷണം പ്രശസ്ത പിന്നണി ഗായിക മഞ്ജരി നയിക്കുന്ന “മഞ്ജരി ലൈവ് ഇൻ കൺസേർട്ട്” ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

മഞ്ജരിയോടൊപ്പം സരിഗമപ സീസൺ 2 ജേതാവ് സായന്ത് സജി, ആസിഫ് കാപ്പാട് തുടങ്ങിയവരും സംഗീത പരിപാടിയുടെ ഭാഗമാകും. കൂടാതെ പ്രശസ്ത നടനും നിർമ്മാതാവുമായ ഹരീഷ് പേരടി സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മലബാറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കലാപാരമ്പര്യവും ഒരുമിപ്പിക്കുന്ന മഹോത്സവമാണ് കെ.ഡി.എൻ.എ സംഘടിപ്പിക്കുന്ന മലബാർ മഹോത്സവം.

Advertisment