/sathyam/media/media_files/2026/01/09/d362fd99-44c6-482d-8580-5fdbab569d31-2026-01-09-20-45-43.jpg)
കുവൈത്ത് സിറ്റി: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി അനുശോചന യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
മയ്യത്ത് നമസ്കാരത്തിന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങളും പ്രാർത്ഥനയ്ക്ക് അബ്ദുൽ ഹക്കീം അഹ്സനിയും നേതൃത്വം നൽകി. തുടർന്ന് നടന്ന അനുശോചന യോഗം കുവൈത്ത് കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ടി.ടി. സലീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. കുവൈത്ത് കെ.എം.സി.സി മുൻ പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്ഥാന ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത്, ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, ഉപദേശക സമിതി അംഗം കെ.കെ.പി. ഉമ്മർക്കുട്ടി, ജില്ലാ മണ്ഡലം ഭാരവാഹികളായ നിഷാദ് എറണാകുളം, റസാഖ് അയ്യൂർ, നാസർ തളിപ്പറമ്പ്, അസീസ് പേരാമ്പ്ര, ഹംസ കരിങ്കപ്പാറ, മുഹമ്മദലി തൃശൂർ, ഖാദർ കൈതക്കാട്, മൊയ്തീൻ കോതമംഗലം, റാഫി ആലിക്കൽ എന്നിവർ ഇബ്രാഹിം കുഞ്ഞിനെ അനുസ്മരിച്ചു സംസാരിച്ചു.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി സലാം ചെട്ടിപ്പടി സ്വാഗതവും സെക്രട്ടറി ഷാഹുൽ ബേപ്പൂർ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us