കുവൈത്ത് - കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ പുനരാരംഭിക്കുന്നു

New Update
Untitled

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ആശ്വാസമായി കുവൈത്ത് - കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള സർവിസുകൾ പുനരാരംഭിക്കുന്നു. 

Advertisment

മാർച്ച് ഒന്നു മുതലാണ് സർവിസുകൾ ആരംഭിക്കുക. ആഴ്ചയിൽ മൂന്ന് സർവിസുകളാണ് ഉണ്ടായിരിക്കുക. മലബാർ മേഖലയിലുള്ള പ്രവാസികൾക്ക് ഈ തീരുമാനം വലിയ രീതിയിൽ ഉപകരിക്കും. അവധിക്കാലം മുന്നിൽക്കണ്ട് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഇത് വലിയ ആശ്വാസമാണ്.

കോവിഡ് കാലത്തിന് ശേഷം ഈ റൂട്ടിലെ സർവിസുകളിൽ ഉണ്ടായ കുറവ് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. സർവിസുകൾ പുനരാരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്നും കൂടുതൽ യാത്രാ സൗകര്യം ലഭിക്കുമെന്നുമാണ് പ്രവാസികളുടെ പ്രതീക്ഷ.

Advertisment