New Update
/sathyam/media/media_files/2026/01/14/beadfac1-e8dd-4e8e-be8a-eedff6887ba1-2026-01-14-18-30-34.jpg)
ഖൈത്താൻ : വേരിറങ്ങിയ വിത്തുകൾ എന്ന പ്രമേയത്തിൽ കലാലയം സംസ്‍കാരിക വേദി ഫർവാനിയ സംഘടിപ്പിച്ച 15 ആം എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു.
Advertisment
വെള്ളി, ശനി ദിവസങ്ങളിലായി 5 സെക്ടറുകളിലെ നൂറിലധികം മത്സരാർത്ഥികൾ 60 വ്യത്യസ്ഥ ഇനങ്ങളിൽ മാറ്റുരച്ചു. ശനിയാഴ്ച വൈകീട്ട് നടന്ന സംസ്‍കാരിക സംഗമത്തിൽ ICF ഫർവാനിയ റീജിയൺ പ്രസിഡൻ്റ് സുബൈർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു.
രിസാല സ്റ്റഡി സർക്കിൾ നാഷണൽ സെക്രട്ടറി ആരിഫ് തൃശൂർ സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തിയ പരിപാടിയിൽ ഐ സി എഫ് ഗ്ലോബൽ പ്ലാനിങ് ബോർഡ് ചെയർമാൻ അബ്ദുള്ള വടകര സാംസ്കാരിക പ്രഭാഷണം നിർവഹിച്ചു.
സംഗമത്തിൽ ആർ എസ് സി സോൺ സെക്രട്ടറി ഷാഹിർ സ്വാഗതവും ഷൗകത്തലി സഖാഫി അധ്യക്ഷതയും അംജദ് നന്ദിയും നിർവഹിച്ചു. ഹാരിസ് പുറത്തിൽ, റഫീഖ് കൊച്ചനൂർ, ഷൗക്കത്ത് പട്ടാമ്പി, റഷീദ് മടവൂർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us