/sathyam/media/media_files/2026/01/14/4ed7ae1a-40b7-4676-a234-e84f494a8c7f-2026-01-14-21-47-41.jpg)
കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) ഫഹാഹീൽ ഏരിയയുടെ വാർഷിക പൊതുയോഗം 2026 ജനുവരി 9-ന് (വെള്ളിയാഴ്ച) വൈകിട്ട് 6 മണിക്ക് മംഗഫ് മെമ്മറീസ് ഹാളിൽ വെച്ച് നടന്നു.
ഏരിയ കൺവീനർ സംഗീത് ലാൽ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി അരുൺ മോഹൻ വാർഷിക പ്രവർത്തന റിപ്പോർട്ടും, ഏരിയ വനിതാ വേദി സെക്രട്ടറി മഞ്ജു മൈക്കിൾ വനിതാ വേദി റിപ്പോർട്ടും, അനം ജമാൽ കളിക്കളം റിപ്പോർട്ടും അവതരിപ്പിച്ചു.
ഏരിയ ട്രഷറർ രമേഷ് കെ. നായർ സാമ്പത്തിക അവലോകനം നടത്തി. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് സ്റ്റീഫൻ ദേവസി, ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക്, ട്രഷറർ സെബാസ്റ്റ്യൻ വാതുക്കാടൻ, വനിതാ വേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, വനിതാ വേദി ജോയിന്റ് സെക്രട്ടറി സജിനി വിനോദ്, കളിക്കളം കൺവീനർ സെറ ബിവിൻ, ഏരിയ വനിതാ വേദി ജോയിന്റ് സെക്രട്ടറി വിജിത രതീഷ്, ഏരിയ കളിക്കളം കോർഡിനേറ്റർ കെവിൻ ജിജോ എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് 2026-ലെ ഫഹാഹീൽ ഏരിയ സമിതിയിലേക്ക് കൺവീനറായി നിധിൻ ഫ്രാൻസിനെയും, സെക്രട്ടറിയായി കൃഷ്ണകുമാറിനെയും, ട്രഷററായി ജിഗേഷ് അറക്കലിനെയും, വനിതാ വേദി കോർഡിനേറ്ററായി സ്വാതി ജിഗേഷിനെയും, വനിതാ വേദി സെക്രട്ടറിയായി അഖില ജോഫിയെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us