/sathyam/media/media_files/2026/01/16/f822759f-66bc-4f33-9506-e90999e7d1a0-2026-01-16-14-55-04.jpg)
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് മുൻ കേന്ദ്ര ഭാരവാഹിയും മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റുമായിരുന്ന സനൽകുമാറിന്റെ ആകസ്മിക വിയോഗത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് കുവൈറ്റ് മലയാളി സമൂഹം.
കുവൈറ്റിലെ മാതൃഭാഷ പഠന പ്രവർത്തനങ്ങളിലും കലാ സാഹിത്യ സാംസ്‌കാരിക സംബന്ധമായ വിഷയങ്ങളിലും നിറ സാന്നിധ്യമായിരുന്ന സനൽകുമാറിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത്, ട്രഷറർ പി ബി സുരേഷ്,
ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജി, വൈസ് പ്രസിഡന്റ് ബോബൻ ജോർജ്, കല കുവൈറ്റ് മാതൃഭാഷാ സമിതി കൺവീനർ വിനോദ് കെ ജോൺ, സജീവ് നാരായണൻ (സാരഥി), അനീഷ് ശിവൻ (എൻ.എസ്.എസ്), അരുൺ (കെ.കെ.സി.എ), ഹരിപ്രസാദ് (ഫോക്ക്), പ്രേംരാജ് (പൽപക്), സ്വപ്ന ജോർജ്ജ്(വനിതാ വേദി) ,
മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗങ്ങളായ ശ്രീഷ, സീമ, ഷാജിമോൻ തുടങ്ങി ഒട്ടേറെ പേർ തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് സംസാരിച്ചു. മംഗഫ് കല സെന്ററിൽ വച്ച് നടന്ന അനുശോചന യോഗത്തിന് കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വാഹിച്ചു.
ദുഖാർദ്രമായ സായാഹ്നത്തിൽ സനൽകുമാറിന്റെ വേർപാടിൽ അനുശോചനം അറിയിക്കാനായി കുവൈറ്റിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറു കണക്കിന് പേരാണ് യോഗസ്ഥലത്തേക്ക് എത്തിച്ചേർന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us