/sathyam/media/media_files/2026/01/16/05df5450-b13d-4a7b-af58-598142f19f32-2026-01-16-15-01-47.jpg)
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.
ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. വത്തിക്കാൻ പ്രതിനിധി സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സന്ദർശനത്തിന്റെ ഭാഗമായി കർദിനാൾ പിയട്രോ പരോളിൻ കുവൈത്തിലെ ഗ്രാൻഡ് മസ്ജിദും (അൽ കബീർ മസ്ജിദ്) സന്ദർശിച്ചു. പള്ളിയുടെ സാംസ്കാരിക പ്രാധാന്യം, നിർമ്മാണ ചരിത്രം, ഇസ്ലാമിക വാസ്തുശൈലിയിലുള്ള പ്രത്യേകതകൾ എന്നിവ അദ്ദേഹം നേരിട്ട് കണ്ടു മനസ്സിലാക്കി.
കുവൈത്തിന്റെ സഹിഷ്ണുതയുടെയും മതസൗഹാർദ്ദത്തിന്റെയും പ്രതീകമായ ഗ്രാൻഡ് മസ്ജിദിലെ വിവിധ വിഭാഗങ്ങളും ശേഖരങ്ങളും സംഘം ചുറ്റികണ്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us