കുവൈറ്റിലെ കത്തോലിക്കാ വിശ്വാസികൾക്ക് അഭിമാന നിമിഷം; ഔർ ലേഡി ഓഫ് അറേബ്യ ദേവാലയം ഇനി 'മൈനർ ബസിലിക്ക'

New Update
cq5dam.thumbnail.cropped.750.422 (2)

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കത്തോലിക്കാ വിശ്വാസികൾക്ക് അഭിമാന നിമിഷം. അഹമ്മദിയിലെ ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തെ 'മൈനർ ബസിലിക്ക' (Minor Basilica) പദവിയിലേക്ക് ഉയർത്തി. 

Advertisment

ജനുവരി 16 വെള്ളിയാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകൾക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കാർഡിനൽ പിയട്രോ പരോളിൻ മുഖ്യകാർമ്മികത്വം വഹിച്ചു.

സഭയുടെ ആത്മീയ ദൗത്യം, പതിറ്റാണ്ടുകളായുള്ള സജീവമായ വിശ്വാസ ജീവിതം, പ്രാർത്ഥനയ്ക്കും പ്രത്യാശയ്ക്കും ആശ്വാസത്തിനുമായി വിശ്വാസികൾ ഒത്തുചേരുന്ന ഇടം എന്നീ നിലകളിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് വത്തിക്കാൻ ഈ ആദരം നൽകിയത്.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കാർഡിനൽ പിയട്രോ പരോളിൻ ആണ് മുഖ്യകാർമ്മികൻ. വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർ, സഭാ മേലധ്യക്ഷന്മാർ, വൈദികർ, ആയിരക്കണക്കിന് വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

"ഈ ബഹുമതി കേവലം ഒരു പദവി മാത്രമല്ല, മറിച്ച് വിശ്വാസികൾക്ക് ആത്മീയമായ കരുത്തും സമാധാനവും നൽകുന്ന ഇടമെന്ന നിലയിലുള്ള ഈ ദേവാലയത്തിന്റെ പങ്കിനുള്ള അംഗീകാരമാണ്," എന്ന് കാർഡിനൽ പരോളിൻ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

ഗൾഫ് മേഖലയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ സുപ്രധാന കേന്ദ്രങ്ങളിലൊന്നായ ഈ ദേവാലയം ഇതോടെ ആഗോള കത്തോലിക്കാ സഭയിലെ പ്രത്യേക പദവിയുള്ള മന്ദിരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു.

Advertisment