കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പോസ്റ്റർ പ്രകാശനം ചെയ്തു

New Update
b4c9d614-9733-466e-848c-6f217db03a96

കുവൈറ്റ്: കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി 2026 ജനുവരി  23 ന് സംഘടിപ്പിക്കുന്ന "എസ്ഐആറും, നിയമസഭാ തെരെഞ്ഞെടുപ്പും" സെമിനാറിന്റെ  പോസ്റ്റർ കാഞ്ഞങ്ങാട് മണ്ഡലം ആക്റ്റിംഗ് പ്രസിഡന്റ് ശംസുദ്ധീൻ ബദരിയയുടെ അദ്ധ്യക്ഷതയിൽ കുവൈത്തിലെ പ്രമുഖ വ്യവസായി ഇക്ബാൽ കുശാൽ നഗർ പ്രകാശന കർമ്മം നിർവ്വഹിച്ചു.

Advertisment

ഫർവാനിയ ഹിൽടോപ്പ് റസ്‌റ്റോറന്റ് ഹാളിൽ നടന്ന ഹൃസ്വമായ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്‌, സഹ ഭാരവാഹികളായ അബ്ദുള്ള കടവത്ത്, സുഹൈൽ ബല്ല, യൂസഫ് കൊത്തിക്കൽ, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര,സി.പി. അഷ്‌റഫ്‌, കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദലി ബദരിയ, വൈസ് പ്രസിഡന്റ് നാസർ പി.എ, സെക്രട്ടറിമാരായ അസ്‌ലം പരപ്പ, മെഹറൂഫ് എം.കെ, സലീം അതിഞ്ഞാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisment