/sathyam/media/media_files/2026/01/19/1000436250-2026-01-19-19-58-09.jpg)
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ-കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
അൽ നജാത്ത് സ്കൂൾ മംഗഫിൽ നടന്ന പരിപാടിയിൽ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. പരിപാടി പ്രശസ്ത ചലച്ചിത്ര നടിയും തിരക്കഥകൃത്തുമായ രോഹിണി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കല കുവൈറ്റ് സജീവ പ്രവർത്തകനും മലയാളം മിഷൻ കുവൈറ്റ് പ്രസിഡന്റുമായ സനൽ കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
മലയാളംമിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജി ചടങ്ങിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് സ്വാഗതം ആശംസിച്ച ചടങ്ങിന് മൈക്രോ ഫിലിം ഫെസ്റ്റിവൽ ജനറൽ കൺവീനർ ജസ്റ്റിൻ നന്ദി പറഞ്ഞു.
സംവിധായകൻ ശരീഫ് ഈസ, കല കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രവീൺ പി വി, ജോയിൻ സെക്രട്ടറി പ്രസീദ് കരുണാകരൻ, കലാ വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ്, ഫഹഹീൽ മേഖല സെക്രട്ടറി ബിജോയ്, കല കുവൈറ്റ് ഫിലിം സൊസൈറ്റി കൺവീനർ അജിത്ത് പട്ടമന എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
63 കൊച്ചു സിനിമകൾ മാറ്റുരച്ച 8-ാംമത് മൈക്രോ ഫിലിം ഫെസ്റ്റിവലിൽ ശ്രീജിത്ത് വി കെ സംവിധാനം ചെയ്ത The third triumphet മികച്ച സിനിമക്കുള്ള അവാർഡ് കരസ്ഥമാക്കി. ഷൈജു ജോൺ മാത്യു സംവിധാനം ചെയ്ത ഇതൾ എന്ന സിനിമയാണ് മികച്ച രണ്ടാമത്തെ സിനിമക്കുള്ള അവാർഡ്നേടിയത്.
രാജീവ് ദേവാനന്ദനം സംവിധാനം ചെയ്ത പന്തം, സുശാന്ത് സുകുമാരൻ സംവിധാനം ചെയ്ത ഫോർമാറ്റ് എന്നിവ മികച്ച സിനിമകൾക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടി. The third triumphet എന്ന സിനിമ സംവിധാനം ചെയ്ത ശ്രീജിത്ത് വി കെ ആണ് മികച്ച സംവിധായകൻ. The shoes എന്ന സിനിമയിലൂടെ വിമൽ പി വേലായുധൻ മികച്ച സ്ക്രിപ്റ്റ് റൈറ്ററായി തിരഞ്ഞെടുത്തു.
സായിപ്പിന്റെ കൂടെ ഒരു രാത്രി എന്ന സിനിമയ്ക്ക് മികച്ച സ്ക്രിപ്റ്റ് റൈറ്റെറിനുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം നിഖിൽ പള്ളത്ത് നേടി. ആവിർഭാവം എന്ന സിനിമയിലൂടെ മികച്ച സിനിമട്ടോഗ്രാഫികുള്ള അവാർഡ് അശ്വിൻ ശശികുമാർ, മികച്ച സൗണ്ട് ഡിസൈനർ അശ്വിൻ, ബെസ്റ്റ് ആർട്ട് ഡയറക്ടർ ആനന്ദ് ശ്രീകുമാർ എന്നിവർ അവാർഡ് കരസ്തമാക്കി.
ബെസ്റ്റ് എഡിറ്റർക്കുള്ള അവാർഡ് Ray of Hope എന്ന സിനിമയ്ക്ക് അരവിന്ദ് കൃഷ്ണൻ അർഹനായി. The third triumphet എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവച്ച നിഷാദ് മുഹമ്മദ് നല്ല നടനുള്ള അവാർഡ് കരസ്ഥമാക്കി. ഭ്രമം എന്ന സിനിമയിൽ അഭിനയിച്ച ആൻഡ്രിയ ഷർളി ഡിക്രൂസ് മികച്ച നടിക്കുള്ള അവാർഡിന് അർഹയായി.
The third triumphet എന്ന സിനിമയിൽ അഭിനയിച്ച ഇസാൻ ഹിൽമി ആണ് മികച്ച ബാലതാരം. കൂടാതെ Room of shadows എന്ന സിനിമയിലൂടെ ഇവഞ്ജലീന മറിയ സിബി മികച്ച ബാലതാരത്തിനുള്ള സ്പെഷ്യൽ ജൂറി അവാർഡും കരസ്ഥമാക്കി.
ജൂറി അംഗങ്ങൾ മത്സര ഫല പ്രഖ്യാപനവും മൈക്രോ ഫിലിം ഫെസ്റ്റിവൽ വിജയികൾക്കുള്ള അവാർഡ് ദാനവും നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us