പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് റൂമൈത്തിയ യൂണിറ്റ് നിലവിൽ വന്നു

New Update
d6e18d16-bec3-4ad9-8942-0c1a99917b3b

കുവൈറ്റ്: പ്രതീക്ഷ ഇന്ത്യൻ  അസോസിയേഷൻ കുവൈറ്റ് നു ആറാമത് യൂണിറ്റായി റൂമൈത്തിയ കേന്ദ്രമാക്കി പുതിയ യൂണിറ്റ് നിലവിൽ വന്നു.

Advertisment

കുവൈറ്റ് സാല്മിയയിലെ ആർഡിഎ ഹാളിൽ പ്രസിഡന്റ് രമേശ് ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗം ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ ഉത്ഘാടനം ചെയ്തു. ട്രഷറർ വിജോ പി തോമസ് സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു മുഖ്യ പ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികൾ :-

കൺവീനർ  -  വിഷ്ണു തമ്പുരാൻ, സെക്രട്ടറി  - ഷമീം പുഴക്കലകത്ത്, ട്രഷറർ  - വിപിൻ രാജ്, 
സെൻട്രൽ കമ്മിറ്റി മെമ്പർ: മുസ്തഫ മുന്ന, ജോയിന്റ് കൺവീനർ സൗമ്യ ബെന്നി, ജോയിന്റ് സെക്രട്ടറി - സന്ധ്യ പി നായർ, ജോയിന്റ് ട്രഷറർ  - ഷെരിഫ് കെ കെ, ചാരിറ്റി കൺവീനർ  - ജറീഷ് പി പി, വനിതാ കോർഡിനേറ്റർ - മുജീറ ബീഗം, എക്സിക്യൂട്ടീവ് മെംബേർസ്  - എം റസാഖ്, ധന്യ ഞാറ്റുവീട്ടിൽ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. 

സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന  തിരഞ്ഞെടുപ്പിൽ വിവിധ യൂണിറ്റ് ഭാരവാഹികൾ ആശംസകൾ അറിയിച്ചു. 

സെൻട്രൽ കമ്മിറ്റി വനിതാ സെക്രട്ടറി ആര്യ നിഷാന്ത് സ്വാഗതവും യൂണിറ്റ് ട്രഷറർ വിപിൻ രാജ് കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisment